കൊല്‍ക്കത്ത: സച്ചിനുവേണ്ടി ലോകകപ്പ് നേടണമെന്ന് ധോണി മറ്റംഗങ്ങളോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അത് സഫലമാവുകയും ചെയ്തു. ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടാണോ എന്നറിയില്ല കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഉടമകളിലൊരാളായ ഷാരൂഖ് ഖാനും കളിക്കാരോട് ഇതേ അഭ്യര്‍ത്ഥനയാണ് നടത്തിയിരിക്കുന്നത്.
ടീമിന്റെ മുന്‍താരം സൗരവ് ഗാംഗുലിക്ക് വേണ്ടി ഐ.പി.എല്‍ കിരീടം ചൂടണമെന്നാണ് എസ്.ആര്‍.കെ ടീം അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തിനുശേഷമാണ് ഷാരൂഖിന് മാനസാന്തരമുണ്ടായത്. വളരെ കുറച്ച് കാണികള്‍ മാത്രമേ ടീമിനെ പ്രോല്‍സാഹിപ്പിക്കാനായി ഹോം ഗ്രൗണ്ടില്‍ എത്തിയുള്ളൂ.
കൊല്‍ക്കത്തയുടെ രാജകുമാരന്‍ ഗാംഗുലി ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ഷാരൂഖ് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ഡെക്കാനെതിരേ നേടിയ വിജയം ദാദയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഷാരൂഖ് ആരാ മോന്‍!!!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല