ഐപിഎല്ലിന്റെ നാലാം സീസണില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് പങ്കെടുക്കാനാവുമോ എന്ന് വെള്ളിയാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിക്കും.
ലേലത്തില്‍ ആരും വിളിയ്ക്കാതിരുന്ന ഇന്ത്യന്‍ താരങ്ങളെ മറ്റ് ഫ്രാഞ്ചൈസികള്‍ സമീപിച്ചാല്‍ എതിര്‍പ്പുണ്ടോ എന്ന് ആരാഞ്ഞ് എല്ലാ ഉടമസ്ഥര്‍ക്കും ഗവേണിംഗ് കൗണ്‍സില്‍ കത്തയച്ചിട്ടുണ്ട്.
സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്താന്‍ കൊച്ചി ടീം അധികൃതര്‍ താല്പര്യം പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗാംഗുലിയെ എടുക്കുന്ന കാര്യം ആലോചനയിലില്ലെന്ന് കൊച്ചി ടീം അധികൃതരും വ്യക്തമാക്കിയിരുന്നു.
സൗരവ് ഗാംഗുലിയെ കൂടാതെ വസീം ജാഫര്‍, വിആര്‍വി സിംഗ് എന്നീ താരങ്ങളേയും ഏതാനും ഫ്രാഞ്ചൈസികള്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല