മലയാളികളുടെ പ്രിയ ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ശൈലാദിത്യയാണ് വരൻ. ഇന്നലെ രാത്രിയിൽ അതീവ രഹസ്യമായായിരുന്നു ചടങ്ങുകൾ.
വിവാഹത്തെ തുടർന്ന് ശ്രേയ വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടതോടെയാണ് വാർത്ത പുറത്തറിഞ്ഞത്. തുടർന്ന് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
പരമ്പരാഗത ബംഗാളി രീതിയിലായിരുന്നു വിവാഹമെന്നും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നും ശ്രേയ ഫേസ്ബുക്കിലൂടെ അറിയിച്ചു.
സരിഗമ സംഗീത പരിപാടിയിലൂടെ പ്രശസ്തയായ ശ്രേയ ഹിന്ദി, തമിഴ്, മലയാളം, ബംഗാളി, കന്നട എന്നിങ്ങനെ നിരവധി ഭാഷകളിൽ പാടിയിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല