ലണ്ടന്‍: ചരിത്രത്തിലാദ്യമായി പെട്രോള്‍ വില ഗാലന് 6 പൗണ്ട് എന്ന റെക്കോര്‍ഡിലെത്തി. ഇന്ധനവില വര്‍ദ്ധനവിലെ മറ്റൊരു നാഴികകല്ല് എന്നാണ് ഇതിനെ മോട്ടോറിങ് ഓര്‍ഗനൈസേഷന്‍സ് വിശേഷിപ്പിച്ചത്. അതേസമയം പെട്രോള്‍ വില 7.50 പൗണ്ട് എന്ന റെക്കോര്‍ഡിലെത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതായത് ഇനിമുതല്‍ പമ്പുകളില്‍ പെട്രോളിന്റെ ശരാശരി വില ലിറ്ററിന് 132.12പെന്‍സും ഡീസലിന്റെ ശരാശരി വില 137.92പെന്‍സും ആണ്. സ്‌കോട്ട്‌ലെന്റിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ഉള്‍നാടുകളില്‍ ലിറ്ററിന് 1.40പൗണ്ട് കൂടുതല്‍ നല്‍കേണ്ടിവരുന്നുണ്ട്. ഈ വര്‍ഷം തുടങ്ങിയശേഷം പെട്രോളിന്റെ വില ലിറ്ററിന് 6.93പെന്‍സ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞാഴ്ച ലിറ്ററിന് 1.68പെന്‍സ് ആണ് കൂടിയത്.
മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില ഇനിയും കൂടാനിടയുണ്ടെന്ന ഭീതി വാഹനഉപഭോക്താക്കള്‍ക്കുണ്ട്. ബാരലിന് 170 ഡോളറിലധികമാകുമെന്ന് മുന്‍നിര കാര്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍ ബാരലിന് 200 ഡോളര്‍ വരെയാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഗാലന് 6 പൗണ്ട് എന്നത് മറികടന്നാല്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിനെ അത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഏപ്രില്‍ ഒന്നുമുതല്‍ ഇന്ധനികുതി നിരക്ക് 1പെന്‍സ് വര്‍ധിപ്പാനാണ് ഈ മാസം പ്രഖ്യാപിക്കുന്ന ബജറ്റില്‍ അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് നിലവില്‍ വരികയാണെങ്കില്‍ ലിറ്ററിന് 5പെന്‍സ് കൂടി വര്‍ധിക്കും.
കുറഞ്ഞവരുമാനമുള്ള െ്രെഡവര്‍മാര്‍, പാവപ്പെട്ട ഗ്രാമീണര്‍, ആദ്യജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ തുടങ്ങിയ ഒരുവലിയ വിഭാഗം തന്നെ ഇനിമുതല്‍ റോഡില്‍ പൊരുതേണ്ടിവരുമെന്ന് RAC മോണിറ്ററിംഗ് സ്ട്രാറ്റജിസ്റ്റ് അഡ്രിയന്‍ ടിങ്ക് പറയുന്നു. മിഡിലീസ്റ്റിലെ പ്രശ്‌നങ്ങളാണ് ഇതിനുകാരണം. ഏപ്രില്‍ മുതല്‍ ഇന്ധനത്തിന് ഈടാക്കുന്ന നികുതി 1പെന്‍സ് കൂട്ടാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണം. അല്ലാത്തപക്ഷം വാഹനം ഓടിക്കുക എന്നത് പണക്കാരനാല്‍ മാത്രം സാധ്യമാകുന്ന കാര്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല