ഗില്‍ഡ്‌ഫോര്‍ഡ് മലയാളികളുടെ ഓണാഘോഷം വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയോടും കൂടി അതിഗംഭീരമായി സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളില്‍ വച്ച് ആഘോഷിച്ചു. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിപാടിയില്‍ ജോസ് തോമസ് സ്വാഗതവും ഓണസന്ദേശവും നല്‍കി. അതിനുശേഷം നടന്ന ഓണാഘോഷ മല്‍സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു.
ഓണസദ്യയ്ക്ക് ശേഷം താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ വരവേറ്റപ്പോള്‍ ഏവരും കേരളത്തില്‍ ഓണം കൊണ്ടാടുന്ന അനുഭവത്തില്‍ ആയിരുന്നു. ഗില്‍ഡ്‌ഫോര്‍ഡല്‍നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള മലയാളികളുടെ നിറ സാനിധ്യം കൊണ്ട് പരിപാടികള്‍ വര്‍ണാഭമായി.
ഇവിടെനിന്നും സോളിസിറ്റര്‍ ആയി എന്റോള്‍ ചെയ്ത ബിജു ആന്റണി, നഴ്‌സിംഗ് ബിരുദം കരസ്ഥമാക്കിയ ബിനി സജി, ജിന്‍സി ജോസഫ്, ജി സി എസ് ഇ പരിക്ഷയില്‍ ഉന്നതവിജയം നേടിയ ഡാനി തോമസ്, ഏകത സന്തോഷ്, ജോയല്‍ ജോസഫ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും, കല കായിക മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കി.
നാട്ടില്‍നിന്നും വന്ന അമ്മമാര്‍ നിലവിളക്ക് കൊളുത്തി തുടങ്ങിയ പരിപാടികള്‍ വിവിധ കലകലപരിപടികളോടും കൂടി എട്ടുമണിവരെ നീണ്ടു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജി മാത്യു എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല