ഗില്‍ഫോര്‍ഡില്‍ ഞായറാഴ്ച മലയാളം കുര്‍ബാന
സി എ ജോസഫ്
ഗില്‍ഫോര്‍ഡില്‍ ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന ജൂണ്‍ 19 -ന് വൈകുന്നേരം ആറു മണിക്ക് സെന്റ് മേരിസ് കത്തോലിക്കാ ദേവാലയത്തില്‍ ഫാദര്‍ സിറില്‍ ഇടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കും.കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.
ഗില്‍ഫോര്‍ഡിലും സമീപ പ്രദേശങ്ങളിലും ഉള്ള വിശ്വാസികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് പ്രയര്‍ കോ ഓര്‍ഡിനേറ്റര്‍ ആന്റണി അബ്രഹാം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക
07877680697
07846747602
പള്ളിയുടെ വിലാസം
St Marys Catholic Church
157 Aldershot Road
Guilford
GU2 8BP
കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും
വോക്കിങ്ങില്‍ ശനിയാഴ്ച മലയാളം കുര്‍ബാന
ടോമിച്ചന്‍ കൊഴുവനാല്‍
എല്ലാ മാസവും മുന്നാമത്തെ ആഴ്ചകളില്‍ വോക്കിങ്ങില്‍ ഓര്‍ത്തോഡക്‌സ് സഭാ വിശ്വാസ സമൂഹത്തിനായി നടന്നുവരുന്ന മലയാളം കൂര്‍ബാന ജൂണ്‍ 18ന് രാവിലെ 9 30ന് വോക്കിങ് സെന്‍റ് പോള്‍സ് ചര്‍ച്ചില്‍ നടക്കും. കൂര്‍ബാനയ്ക്ക് ലണ്ടന്‍ ഓര്‍ത്തോഡക്‌സ് പള്ളി വികാരി റവ.ഫാ.ജോണ്‍ സാമുവല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
വിശുദ്ധ കൂര്‍ബാനയില്‍ വോക്കിങ്ങിലുള്ള ഇംഗ്ലീഷ് കമ്മ്യുണിറ്റിയും പങ്കെടുക്കും. ഇന്ത്യന്‍ രീതിയിലുള്ള കൂര്‍ബാനയില്‍ സംബന്ധിക്കുന്നതിനും അത് മനസിലാക്കുന്നതിനും അവര്‍ക്കുള്ള താല്പര്യം മുന്‍ നിര്‍ത്തി ഓരോ കാര്യങ്ങളും വിശദമായ് വിവരിച്ചു കൊണ്ടായിരിക്കും കൂര്‍ബാന നടക്കുക. കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോയ് പൗലോസ്(07740466011 ), മാത്യു ഗില്‍ഫോര്‍ഡ് (07727760954), വിനോദ് മാത്യു (07958795122) എന്നിവരുമായി ബന്ധപ്പെടുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല