1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2011


സി എ ജോസഫ്‌

ഗില്‍ഫോര്‍ഡ്: ഗില്‍ഫോര്‍ഡ് ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത വചന പ്രഘോഷകനും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രം മുന്‍ ഡയരക്ടറുമായ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജുലൈ 24,25 തീയ്യതികളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ എട്ട് വരെ ഗില്‍ഫോര്‍ഡില്‍ നടക്കും. ധ്യാനത്തോടനുബന്ധിച്ച് ആരാധനയും ദിവ്യബലിയുമുണ്ടാകും. കുടുംബ നവീകരണം, ആത്മീയ വളര്‍ച്ച, ആന്തരീക സൗഖ്യം, രോഗശാന്തി, എന്നീ മേഖലകളില്‍ ശുശ്രൂഷകള്‍ നടത്തും.

ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നുള്ള സിസ്റ്റര്‍ പ്രസന്നയും ധ്യാന ശുശ്രൂഷകളില്‍ പങ്കെടുക്കും. കൗണ്‍സിലിംഗിനും കുമ്പസാരത്തിനും സൗകര്യമുണ്ടായിരിക്കും. ഗില്‍ഫോര്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് പ്രെയര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം അറിയിച്ചു.

ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം: സെന്റ് മേരി കാത്തൊലിക് ചര്‍ച്ച്, 157 അല്‍ഡെര്‍ഷോട്ട് റോഡ്, ഗില്‍ഫോര്‍ഡ്, Gu2 8BP. കാര്‍ പാര്‍ക്കിംഗിന് സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 07877680697,07837895604 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.