ഗില്‍ഫോര്‍ഡ്: ഗില്‍ഫോര്‍ഡ് ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി സൂചകമായി പ്രത്യേകമായി നടത്തിവന്ന മെയ്മാസ വണക്കാചരണം മരിയ ഭക്തി ദീപ്തമായി സമാപിച്ചു. മാതൃഭക്തരായ എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ചു ചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകളോടെ മരിയ ഗീതങ്ങള്‍ ആലപിച്ച് ജപമാല സമര്‍പ്പണം നടത്തി.
മരിയ ഭക്തി നിറവില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ബ്ര: നോബിള്‍ ജോര്‍ജ് (വോക്കിംഗ്) നേതൃത്വം നല്‍കി. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് തിരുവചന നിറവില്‍ നല്‍കിയ പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും എല്ലാവരേയും വിശ്വാസത്തിന്റെ നവ്യാനുഭാവങ്ങളിലേക്ക് നയിച്ചു. ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന വിശ്വാസ തകര്‍ച്ചയില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം സഹായകരവും അനുഗ്രഹദായകവുമാണെന്ന് ബ്ര:നോബിള്‍ ജോര്‍ജ്ജ് ഉദ്‌ബോധിപ്പിച്ചു.
സി.എ ജോസഫ്, ജെയ്വിന്‍ ജോസഫ്, എന്നിവര്‍ ചേര്‍ന്നാലപിച്ച മാതൃസ്മൃതി ഗീതികള്‍ എല്ലാവരിലും ആത്മീയാഭിഷേകം പ്രദാനം ചെയ്തു. വിശ്വാസ നിറവില്‍ ആത്മീയാഭിഷേകം പ്രദാനം ചെയ്തു. വിശ്വാസ നിറവില്‍ തയ്യാറാക്കിയ പാല്‍ച്ചോര്‍ വിതരണത്തോടെ സമാപിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രെയര്‍ കോര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല