ഗില്‍ഫോര്‍ഡ്: ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബജീവിതത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ വി: യൗസേപ്പിതാവിന്റെ ഓര്‍മ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു . ജീവിതത്തിന്റെ വിശുദ്ധിയും കുടുംബജീവിതത്തിന്റെ ഭദ്രതയും, പവിത്രതയും കാത്തുസൂക്ഷിച്ച വി:യൗസേപ്പിതാവിനോടുള്ള മദ്ധ്യസ്ഥം യാചിച്ചുകൊണ്ട് പ്രത്യേക പ്രാര്‍ത്ഥനാ ശ്രുശ്രൂഷകളും നവനാള്‍ ജപവും ഭക്ത്യാദരപൂര്‍വ്വം നടത്തി.
പ്രാര്‍ത്ഥനാ ശ്രുശ്രൂഷകള്‍ക്ക് പ്രെയര്‍ കോര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം, സി.എ ജോസഫ്, ഷെറിന്‍ പി.എസ്, കെ.ജെ. തോമസ് പ്രീണ ആന്റണി, അല്‍ഫോന്‍സ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രുശ്രൂഷകളില്‍ പങ്കെടുത്തവര്‍ക്ക് ജെസ് വിന്‍ ജോസഫ് നന്ദി പറഞ്ഞു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല