1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2016

എ. പി. രാധാകൃഷ്ണന്‍: ഭാരതീയ സംസ്‌കാരത്തിന്റെ അറിവിന്റെയും അധ്യത്മികതയുടെയും അപാര പാണ്ഡിത്യം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച, നമ്മുക്കെന്നും അറിവിന്റെ അക്ഷയഖനിയായ കൃഷ്ണ ദ്വപായനന്‍ എന്ന വേദ വ്യാസന്റെ ജയന്തി വരവായി. വേദങ്ങള്‍ പകുതെടുത്തും പതിനെട്ടു പുരാണങ്ങള്‍ എഴുതിയും തീരത്തെ തന്റെ അറിവിന്റെ ലോകം മഹാഭാരതം എന്ന ഇതിഹാസ കൃതിയിലൂടെ അതില്‍ ഉള്‍കൊള്ളിച്ച ഭഗവത് ഗീത എന്ന വിസ്മയതിലൂടെ തനിക്കു പകരം വെക്കാന്‍ ഇനി ലോകത്തില്‍ ആരും ഉണ്ടാവില്ല എന്ന് തെളിയിച്ച മഹാ ഗുരുവാണ് വേദവ്യസാന്‍. മഹാ പണ്ഡിതന്‍ പരാശര മുനിയുടെയും മുക്കുവ സ്ത്രിയായ സത്യവതിയുടെയും മകനായാണ് വേദ വ്യാസന്റെ ജനനം. ആഷാട മാസത്തിലെ പൌര്‍ണമിയാണ് വ്യാസജയന്തിയായി ആച്ചരിക്കുനത്. കേരളത്തില്‍ ഈ മാസം 20 നു തിങ്കളാഴ്ചയാണ് വ്യാസജയന്തി (അവലംബം കേരളകൗമുദി കലണ്ടര്‍)

ഭാരതീയ ആചാരങ്ങള്‍ യു കെ യിലെ എല്ലാ മലയാളികള്‍ക്കും പരിചയപെടുത്തി ജന മനസുകളില്‍ നിറഞ്ഞു നില്ക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ മാസത്തെ സത്സംഗം ഗുരു പൂര്‍ണിമയായി ആചരിക്കുന്നു. പതിവ് വേദിയായ ക്രോയനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് വൈകീട്ട് 5:30 മുതല്‍ വിവിധ പരിപാടികളോടെ ഗുരു പൂര്‍ണിമ ആഘോഷിക്കും. ഭജനയും നാമസങ്കീര്‍ത്തനവും ഉള്‍പടെ നിരവധി പരിപാടികള്‍ നടത്തപെടും. പരിപാടികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച പ്രസിധികരിക്കും.

വേദിയുടെ വിലാസം: West Thornton Communtiy Cetnre, 731 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.