സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ പോയവര്‍ഷം ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിച്ച വെബ് സൈറ്റ് എന്ന പദവി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. വര്‍ഷങ്ങളായി സന്ദര്‍ശക പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഗൂഗിളിനെയാണ് ഫേസ്‌ബുക്ക് മറികടന്നത്. ഗൂഗിള്‍ രണ്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ യാഹൂ തന്നെയാണ് മൂന്നാം സ്ഥാനത്ത്.
സെര്‍ച്ചിംഗില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച വാക്കും ഫെയ്‌സ്ബുക്കാണ്. ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ആദ്യ പത്ത് വാക്കുകളില്‍ നാലും ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ടവയാണ്. അതേസമയം, ലോകത്തെ മൊത്തം സന്ദര്‍ശകരില്‍ 9.85 ശതമാനവും ഗൂഗിള്‍ സന്ദര്‍ശിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ എം എസ് എന്‍ ഡോട്ട് കോമും ബിംഗ് ഡോട്ട് കോമും മൈസ്‌പേസ് ഡോട്ട് കോമും യുട്യൂബും എല്ലാം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലും ഫേസ്‌ബുക്കിന്റെ പ്രചാരമേറുകയാണ്. ലോകമെമ്പാടുമുളള ആളുകളുടെ സന്ദര്‍ശ സ്ഥലമായി മാറിയിരിക്കുകയാണ് ഫേസ് ബുക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല