ഗൂഗില്‍ ടിവി 2012ഓടെ യൂറോപ്പിലെത്തുമെന്ന് ഉറപ്പായി. വെബ്ബും ടെലിവിഷനും ഒരേ സ്ക്രീനില്‍ സംയോജിപ്പിക്കുന്ന ഗൂഗിള്‍ ടിവി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ അമേരിക്കയില്‍ ലഭ്യമായിരുന്നു. എന്നാല്‍ രാജ്യത്തെ മൂന്നു പ്രമുഖ ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്ക്കുകള് ഈ സംവിധാനം തടഞ്ഞിരുന്നു.
ഒട്ടുമിക്ക ടെലിവിഷന്‍ കമ്പനികളും ഗുഗിളിന്റെ നീക്കത്തെ സംശയത്തോടെയാണ് കാണുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന പരിപാടികള്‍ ഉപയോഗിച്ച് പണമുണ്ടാക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യമെന്ന് ഇവര്‍ സംശയിക്കുന്നു.
എന്നാല്‍ വരും തലമുറയ്ക്കു വേണ്ടി പുതിയ കാഴ്ചകള്‍ സമ്മാനിക്കുയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. അമേരിക്കയില്‍ ഗൂഗിള്‍ സെറ്റ് ടോപ് ബോക്സിന്റെ വിതരണക്കാരായ ലോജിടെക് ഇന്റര്‍നാഷണല്‍ ഗൂഗിള്‍ കണക്ഷനുള്ള ചാര്‍ജ് 299 ഡോളറില്‍ നിന്നും 99 ഡോളറായി കുറയ്ക്കേണ്ടി വന്നതില്‍ നിന്നു തന്നെ ടിവിയുടെ അമേരിക്കയിലെ ‘ജനപിന്തുണ’ മനസ്സിലാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല