ഇന്ത്യയുമായുള്ള മൂന്നാം ഏകദിനത്തിനും വിന്‍ഡീസ് നിരയ്ക്ക് ശക്തി പകരാന്‍ ക്രിസ് ഗെയ്‌ല്‍ എന്ന റണ്‍ യന്ത്രത്തിന്റെ കരുത്തുണ്ടാവില്ല. വ്യാഴാഴ്ച പ്രഖ്യാപിച്ച വിന്‍ഡീസ് ടീം ലിസ്റ്റിലും ഗെയ്‌ലിന്റെ പേരില്ല.
വെസ്റ്റിന്‍ഡീസ് സെലക്ടര്‍മാര്‍ക്കെതിരെ ഒരു റേഡിയോ അഭിമുഖത്തില്‍ ആഞ്ഞടിച്ചതാണ് ഗെയ്‌ലിനെ ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണം. ഇതിന് ഗെയ്‌ല്‍ വിശദീകരണം നല്‍കാതെ ടീമില്‍ ഉള്‍പ്പെടുത്തില്ല എന്ന വാശിയിലാണ് രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ്.
ഇതിനുമുമ്പ്, പാകിസ്ഥാനുമായുള്ള പരമ്പരയില്‍ നിന്നും ഗെയ്‌ലിനെ ഒഴിവാക്കിയിരുന്നു. ഇത് അനുഗ്രഹമായി കരുതിയ ഗെയ്‌ലാവട്ടെ ഐപിഎല്ലില്‍ അടിച്ചു തകര്‍ത്തു. നാലാം ഐപിഎല്‍ സീസണിലെ മികച്ച റണ്‍വേട്ടക്കാരന്‍ എന്ന ബഹുമതിയുമായാണ് ഗെയ്‌ല്‍ നാട്ടിലേക്ക് മടങ്ങിയത്.
സന്ദര്‍ശക ടീമിനുമുന്നില്‍ തുടക്കം മുതല്‍കേ പരുങ്ങുകയാണെങ്കിലും മികച്ച ഫോമിലുള്ള ഗെയ്‌ലിനെ തിരിച്ചെടുക്കുന്ന കാര്യത്തെ കുറിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും വിന്‍ഡീസ് ടീം മാനേജുമെന്റും ഇതുവരെയായും ചര്‍ച്ചകള്‍ക്ക് പോലും മുതിര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം!
ശനിയാഴ്ച ഇന്ത്യയെ നേരിടുന്ന വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ബ്രാവോയ്ക്ക് പകരം ഡാന്‍സ ഹയാട്ടും ഫാസ്റ്റ് ബൌളര്‍ രവി രാമ്പാലിനു പകരം കെമര്‍ റോച്ചും കളിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല