ചരിത്രം സൃഷ്ടിച്ച പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലം ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാവുന്നു. കഴിഞ്ഞ വര്‍ഷം ഫോര്‍ ഫ്രണ്ട്‌സിലെ അതിഥി വേഷത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ കമല്‍ ഗോകുലം ചിത്രത്തില്‍ മുഴുനീള റോളിലായിരിക്കും അഭിനയിക്കുക.
1989ല്‍ റിലീസ് ചെയ്ത ചാണക്യനാണ് കമല്‍ നായകനായെത്തിയ അവസാനമലയാള ചിത്രം. കഴിഞ്ഞ എട്ട് വര്‍ഷമായി മലയാള സിനിമ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഗോകുലം ഫിലിംസ് കമലുമായി ചര്‍ച്ച നടത്തിവരികയായിരുന്നു.
ഇതിന് മുന്നോടിയായാണ് കമല്‍-ത്രിഷ ചിത്രമായ മന്മഥന്‍ അമ്പ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ്ക്കുന്നതില്‍ ഗോകുലം ഫിലിംസ് മുന്‍കൈയ്യെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല