ലണ്ടന്‍: അടുത്തവര്‍ഷം മുതല്‍ യൂണിവേഴ്‌സിറ്റികള്‍ ഫീസ് വര്‍ധിപ്പിക്കുമെന്നതിനാല്‍ പഠനത്തിന് ഇടവേള നല്‍കി ലോകം ചുറ്റുന്ന യുവതി യുവാക്കളുടെ എണ്ണം ഇത്തവണ കുറയും. അടുത്തവര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സുകള്‍ക്ക് ഫീ മൂന്നിരട്ടിയാവുകയാണ്. ഈ വര്‍ഷം യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം തേടിയെത്തുന്ന കുട്ടികളുടെ എണ്ണം നന്നായി കുറയാനും ഇത് കാരണമാകും.
അതായത് ഗ്യാപ്പ് ഇയര്‍ എന്ന സങ്കല്പം തന്നെ ഇല്ലാതാകുകയാണ്. ഫീസ് വര്‍ധന ഏറ്റവും നന്നായി പ്രതിഫലിക്കുക ഈ വര്‍ഷം അഡ്മിഷന്‍ തേടുന്നവരുടെ എണ്ണത്തിലാണ്. മുന്‍വര്‍ഷം അഡ്മിഷന്‍ തേടിയെത്തിവരുടെ ഇരട്ടിയാളുകളാണ് ഇത്തവണയെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 480,000 യൂണിവേഴ്‌സിറ്റി സീറ്റുകള്‍ക്കുവേണ്ടി 700,000 അപേക്ഷകളാണുണ്ടാവുക. വിദ്യാഭ്യാസം ആഗ്രഹിച്ചെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷത്തിനും പഠിക്കാന്‍ കഴിയാതെ വരും എന്നാണിതിനര്‍ത്ഥം. ഇതിന് ഏറ്റവും നല്ല പരിഹാരമായിരുന്നു ഗ്യാപ് ഇയര്‍. എന്നാല്‍ അടുത്തവര്‍ഷം മുതല്‍ ഫീസ് വര്‍ധിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഗ്യാപ്പ് എടുക്കാനും മടിക്കും.
ഗ്യാപ്പെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇഷ്ട സന്ദര്‍ശന സ്ഥലമാണ് ഏഷ്യയും തെക്കേ അമേരിക്കയുമെന്നാണ് യൂത്ത് സ്‌പെഷലിസ്റ്റ് എസ്.ടി.എ പറയുന്നത്. കഴിഞ്ഞവര്‍ഷം ഇവിടങ്ങളിലേക്കുള്ള യാത്ര ടിക്കറ്റുകള്‍ 28%വും വിറ്റുപോയിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോ വരെയുള്ള 22 ദിവസ യാത്രയാണ് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഒന്ന്. ഏഷ്യയിലേക്കുള്ള യാത്രയും ഡിമാന്റുള്ളതായിരുന്നു. ആറ് ആഴ്ചമുതല്‍ ഒരു വര്‍ഷം വരെ ഈ യാത്രക്കായി ചിലവാക്കുന്നവരുണ്ടായിരുന്നു. തൊഴില്‍ മേഖലയിലെ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ യോഗ്യരാക്കാന്‍ ഈ ലോകസന്ദര്‍ശനത്തിന് കഴിയുമായിരുന്നു.
വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യാനും, അവിടെ സന്ദര്‍ശിക്കാനുമുള്ള അവസരമാണ് ഗ്യാപ്പ് നല്‍കിയിരുന്നത്. ആളുകളുടെ കഴിവ് അനുഭവസമ്പത്തും വര്‍ധിപ്പിക്കാന്‍ നല്ല മാര്‍ഗമാണ് ഗ്യാപ്പെന്ന് അടുത്തിടെ യുഗോവ് നടത്തിയ സര്‍വ്വേയില്‍ 63% പേരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പുറമേ ഗ്യാപ് ഇയര്‍ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളും നല്ല പരിഗണന നല്‍കിയിരുന്നു. ഈ അവസരമാണ് ഫീസ് വര്‍ധനയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല