ആതന്‍സ്: ഗ്രീക്ക് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെന്ന വാര്‍ത്തയോടെയാണ് യൂറോപ്പ് ഉണരുന്നത്. തുലാസില്‍ ആടിക്കൊണ്ടിരിക്കുന്ന യൂറോയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന് കരുതപ്പെടുന്ന കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളാണ് ഗ്രീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ഗ്രീക്ക് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഈ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടാന്‍ പരാജയപ്പെട്ടാല്‍ അത് യൂറോയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ദരും ഓഹരി കമ്പോളത്തിലെ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതുകൊണ്ടുതന്നെ ഗ്രീക്ക് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുമോയെന്നത് യൂറോപ്യന്‍ യൂണിയനിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെ മിക്ക രാഷ്ട്ര തലവന്മാരുടെ പ്രധാന ചോദ്യമായിരുന്നു. അതിനെല്ലാം ഉത്തരം കിട്ടിയിരിക്കുന്നു. പാര്‍ലമെന്റില്‍ 143 നെതിരെ 155 അംഗങ്ങളുടെ വോട്ട് നേടിയാണ് സര്‍ക്കാര്‍ ഭരണതുടര്‍ച്ച ഉറപ്പാക്കിയത്. ഗ്രീസില്‍ സാമ്പത്തിക പരിഷ്‌കരണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടേണ്ടി വന്നത്. വന്‍ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബാങ്കുകളെ കരകയറ്റുന്നതിനായി ഐ.എം.എഫിന്റെയും യൂറോപ്യന്‍ യൂനിയന്റെയും നിര്‍ദേശമനുസരിച്ച് നടപ്പാക്കുന്ന ബെയ്ല്‍ഔട്ട് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും ജനങ്ങളും തമ്മില്‍ ആതന്‍സ് തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. കടുത്ത സാമ്പത്തികമാന്ദ്യത്തില്‍ വലയുന്ന ഗ്രീസിലെ ജനങ്ങളെ അപ്പാടെ തകര്‍ത്തുകളയുന്നതാണ് യൂറോപ്യന്‍ യൂണിയനും ഐഎംഎഫും മുന്നോട്ട് വെയ്ക്കുന്ന വെയ്ല്‍ഔട്ട് നിര്‍ദ്ദേശങ്ങളെന്നാണ് കലാപകാരികള്‍ പറയുന്നത്.
ഗ്രീസിലെ നാണയമായ ഡ്രാക്‌മെയുടെ മൂല്യം യൂറോക്ക് തുല്യമാക്കുന്നതിനുള്ള ഗ്രീക്ക് സര്‍ക്കാരിന്റെ നയങ്ങളോടാണ് ജനങ്ങളുടെ എതിര്‍പ്പ്. ഇതിനെതിരെയാണ് പ്രക്ഷേഭകാരികള്‍ പ്രധാനമായും സമരം ചെയ്യുന്നത്. ഈ സാമ്പത്തിക പരിഷ്‌കരണം രാജ്യത്തിന് മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍നിന്ന് എളുപ്പത്തില്‍ പണം കടം വാങ്ങാനുള്ള വാതായനങ്ങള്‍ തുറന്നിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചതോടെ രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പായി. അതേസമയം ഗ്രീസിലെ സര്‍ക്കാരിന്റെ വിജയം യൂറോയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. യൂറോയുടെ മൂല്യം ഇടിയാതിരിക്കാന്‍ ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങള്‍ കോടിക്കണക്കിന് ബില്യണ്‍ പൗണ്ടാണ് യൂറോപ്യന്‍ യൂണിയനും മറ്റും കൊടുക്കുന്നത്. ഇത് ബ്രിട്ടണിലെ ജനതയ്ക്ക് ഏല്‍പ്പിക്കുന്ന പ്രഹരം വളരെ വലുതാണ്. അതിനെതിരെ ബ്രിട്ടണിലും മറ്റും പ്രതിഷേധം രൂപപ്പെട്ടവരുന്നതിടിയിലാണ് ഗ്രീസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയ വാര്‍ത്ത പുറത്തുവരുന്നത്. ഇത് കാര്യങ്ങളെ അല്പമെങ്കിലും ശാന്തമാക്കുമെന്നാണ് യൂറോപ്യന്‍ സമൂഹം കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല