1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2011

കിട്ടാക്കടം മൂലം ദുരിതത്തിലായ ഗ്രീസിനുള്ള സാമ്പത്തിക സഹായം മറ്റ് രാഷ്ട്രങ്ങളെ കഷ്ടത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഗ്രീസിന്റെ കടം എഴുതിത്തള്ളാനുള്ള നടപടി ബ്രിട്ടനിലെ നികുതിദായകരെ കാര്യമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക പടര്‍ന്നിരിക്കുന്നത്.

ഗ്രീസിന് കൂടുതല്‍ സാമ്പത്തികസഹായം നല്‍കാനാണ് ഐ.എം.എഫും ചില വ്യാവസായിക രാഷ്ട്രങ്ങളും തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 26 ബില്യണ്‍ പൗണ്ടോളം ഗ്രീസിന് അധിക സഹായധനമായി നല്‍കാനാണ് ഐ.എം.എഫ് നീക്കം തുടങ്ങിയിട്ടുള്ളത്. ഇതില്‍ ഏതാണ്ട് 19 മില്യണോളം ഐ.എം.എഫിന്റെ ലോണായിട്ടായിരിക്കും നല്‍കുക. പുതിയ നീക്കത്തില്‍ യു.കെയിലുള്ളവരാണ് കാര്യമായി പ്രശ്‌നത്തിലാവുക.

പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ഗ്രീസിന് സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യു.കെ യുടെ മൊത്തം ബാധ്യത 3.8ബില്യണ്‍ പൗണ്ടായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതായത് യു.കെയിലെ ഓരോ കുടുംബവും 150 പൗണ്ട് വീതം നല്‍കേണ്ടിവരുമെന്നര്‍ത്ഥം! ഐ.എം.എഫിലെ ബ്രിട്ടന്റെ ഓഹരികളിലൂടെ ഗ്രീസിന് സഹായം നല്‍കുകവഴി ഇതിനകം തന്നെ ഏതാണ്ട് 1.2ബില്യണ്‍ പൗണ്ട് നഷ്ടമായിട്ടുണ്ട്.

എന്നാല്‍ യു.കെയിലെ നികുതിദായകന് പുതിയ നീക്കത്തില്‍ പ്രശ്‌നമുണ്ടാകില്ലെന്നാണ് ട്രഷറി പറയുന്നത്. വായ്പയ്ക്ക് ഈടാക്കുന്ന പലിശയുടെ ഒരുഭാഗമായിരിക്കും ഐ.എം.എഫിനും ഗ്രീസിനുമായി ചിലവഴിക്കുക എന്നും ട്രഷറി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.