1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2011

ലണ്ടന്‍: കടക്കെണിയിലായ യൂറോസോണ്‍ രാജ്യങ്ങളെ രക്ഷിക്കാന്‍ ബ്രിട്ടന് 15 ബില്യണ്‍ പൗണ്ട് ചിലവാക്കേണ്ടിവരും. കഴിഞ്ഞവര്‍ഷം നല്‍കിയ 95ബില്യണ്‍ പൗണ്ടിന് പുറമേ വീണ്ടും സഹായ നല്‍കുന്നതുമായി ബന്ധപ്പെട്ട രഹസ്യ ചര്‍ച്ചകള്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്.

ഗ്രീസിനെ ഭീമമായ കടബാധ്യതയില്‍ നിന്നും രക്ഷനേടാനായി യൂറോ കറന്‍സി സമ്പ്രദായം ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനിടിയില്‍ കഴിഞ്ഞ ദിവസം ആതന്‍സിലെ ചില ഉദ്യോഗസ്ഥര്‍ ബ്രസല്‍സ് ചീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടീഷ് നികുതിദായകരില്‍ നിന്നും സഹായ ധനം നിരസിക്കാന്‍ മന്ത്രിമാര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ട്. യൂറോസോണ്‍ രാജ്യങ്ങള്‍ക്കുവേണ്ടി ബ്രിട്ടന്‍ കൂടുതല്‍ സഹായ ധനം നല്‍കുന്നതില്‍ തനിക്കുള്ള പ്രതിഷേധം ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലേബര്‍ ഗവര്‍ണമെന്റിന്റെ കാലത്തുണ്ടാക്കിയ വിവാദമായ യൂറോസോണ്‍ സഹായ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഗ്രീസിനെ സഹായിക്കാന്‍ യു.കെ ബാധ്യസ്ഥനാണെന്നും അദ്ദേഹം സമ്മതിച്ചു.

യൂറോയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഇനിയൊരു ചില്ലിക്കാശുപോലും നല്‍കരുതെന്ന് ചില വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയര്‍ലന്റിനെ കടക്കണയില്‍ നിന്നും രക്ഷിക്കാന്‍ ഏഴ് ബില്യണ്‍ പൗണ്ട് ലോണായി നല്‍കുകയും, പോര്‍ച്യുഗലിന് 4.3 ബില്യണ്‍ പൗണ്ടും നല്‍കാന്‍ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. ഇനിയും കോടിക്കണക്കിന് പൗണ്ട് നല്‍കുന്നത് ബാധ്യത 15ബില്യണ്‍ പൗണ്ട് ആക്കി ഉയര്‍ത്തും. ബ്രിട്ടനിലെ ഓരോ കുടുംബവും 600പൗണ്ട് നല്‍കുന്നതിന് തുല്യമാണ് ഈ തുക. ഇത് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാന്‍ യു.കെയ്ക്ക് മറ്റൊരു നല്ല കാരണകൂടിയാവും.

ഈ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഈയാഴ്ച തന്നെ ഓസ്‌ബോണ്‍ ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. യൂറോസോണ്‍ രാഷ്ട്രങ്ങള്‍ക്കുവേണ്ടി ബ്രിട്ടന്‍ ഇനിയും പണം നല്‍കുന്നതിനോടുള്ള താല്‍പര്യക്കുറവ് ബിബിസി 1 ന്റെ ആന്‍ഡ്ര്യൂ മാര്‍ ഷോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.