ഈജിപ്തില്‍ പ്രക്ഷോഭകാരികളും സുരക്ഷാസേനയും ഏറ്റുമുട്ടി
ഈജിപ്തില്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികളും സുരക്ഷാസേനയും ഏറ്റുമുട്ടിയതായി അല്‍-ജസീറ റിപ്പോര്‍ട്ടു ചെയ്തു.എട്ടുപേര്‍ക്ക് പരിക്കേറ്റു. തഹ്‌രീര്‍ സ്‌ക്വയറില്‍ കൂടിയ മൂവായിരത്തോളം ആളുകള്‍ക്കു നേരെ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ഈ വര്‍ഷാദ്യം നടന്ന ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു.വിപ്ലവകാരികളുടെ മരണത്തിനുത്തരവാദികളെന്നു കരുതുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വിചാരണ നീണ്ടു പോവുന്നതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം.
സായുധ സേനാ സുപ്രീം കൗണ്‍സില്‍ തലവന്‍ ഹുസൈന്‍ തന്‍ഹാവിയെ മാറ്റണമെന്നതാണ് അവരുടെ ആവശ്യം.പ്രക്ഷോഭകര്‍ സേനക്കു നേരെ കല്ലെറിഞ്ഞതാണ് പ്രകോപനമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു.
ഗ്രീസില്‍ തെരുവുയുദ്ധം
ഗ്രീക് സര്‍ക്കാര്‍ ജനങ്ങളെ ഞെരുക്കുന്ന സാമ്പത്തികപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ ഉപരോധസമരം അക്രമാസക്തമായി. പാര്‍ലിമെന്റിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങള്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ജനങ്ങള്‍ പൊലീസിനു െേനര കല്ലെറിഞ്ഞു. പാര്‍ലമെന്റിലേക്ക് എം.പിമാര്‍ പ്രവേശിക്കുന്നതഎ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധസമരമാണ് ജനങ്ങള്‍ നടത്തിയത്. പൊലീസ് തടയാനെത്തിയതോടെ ജനങ്ങളും പൊലീസും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമായി. ഒടുവില്‍ ജനങ്ങളെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍വാതകം ഉപയോഗിക്കുകയായിരുന്നു.അതേസമയം, തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിക്കുന്നത് തടയാനായി 5000ത്തിലധികം പൊലീസുകാരെ സര്‍ക്കാര്‍ ഇപ്പോഴും തെരുവുകളില്‍ വിന്യസിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളെല്ലാം പണിമുടക്കി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനാല്‍ രാജ്യത്തെ ഗതാഗതസംവിധാനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ഗ്രീസിന് 28 ബില്യന്‍ യൂറോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വായ്പ ലഭിക്കാന്‍ ഉതകുന്ന രീതിയില്‍ സമ്പദ്‌വ്യവസ്ഥയെ ഉദാരവത്കരിക്കാനുള്ള നടപടികളാണ് തിങ്കളാഴ്ച ഗ്രീക് പാര്‍ലമെന്റില്‍ ആരംഭിച്ചത്. ഗ്രീക് സമ്പദ്‌വ്യവസ്ഥയെ വായ്പ ലഭിക്കാന്‍ പാകത്തില്‍ ഐ.എം.എഫിന്റെയും യൂറോപ്യന്‍ യൂനിയന്റെയും നയങ്ങള്‍ക്കനുസരിച്ച് വിട്ടുകൊടുത്താല്‍ തങ്ങളുടെ ബാങ്കില്‍നിന്ന് 30 വര്‍ഷത്തെ ഇടവേളയില്‍ ഗ്രീസിന് വായ്പ നല്‍കാന്‍ ഒരുക്കമാണെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. പരിഷ്‌കരണം വരുത്താതിരുന്നാല്‍ ഖജനാവ് കാലിയാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല