ജര്‍മ്മനി: കടബാധ്യതമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസിന് പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നതിന് യൂറോസോണ്‍ അംഗീകാരം നല്‍കി. ഐ.എം.എഫിന്റെ അംഗീകാരത്തോട് കൂടിയാണ് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചത്. ചുരുങ്ങിയ പലിശനിരക്കില്‍ 15 വര്‍ഷത്തെ കാലയളവിലേക്ക് 109 ബില്ല്യണ്‍ ഡോളറാണ് പ്രത്യേക സാമ്പത്തിക സഹായമെന്ന നിലയില്‍ അനുവദിക്കുക. ഇതില്‍ 135 ബില്യണ്‍ ഡോളറും സ്വകാര്യ നിക്ഷേപകരാണ് നല്‍കുന്നത്.
വിവിധ ബാങ്കുകളും സ്വകാര്യ നിക്ഷേപകരുമുള്‍പ്പടെ 17 രാജ്യങ്ങളുള്‍പ്പെടുന്ന ആഗോള വാണിജ്യ സംഘടനയാണ് യൂറോസോണ്‍.
യൂറോസോണിന്റെ തീരുമാനത്തെ ഫ്രഞ്ച് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. സഹായം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വളരെയധികം സഹായകരമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രീസിന് സാമ്പത്തിക സഹായം അനുവദിച്ച യൂറോസോണിന്റെ നടപടി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനും ഇറ്റലിക്കും പ്രതീക്ഷ നല്‍കുന്നു.
നേരത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഐ.എം.എഫില്‍ നിന്നുമായി ഗ്രീസ് 15,000 കോടി ഡോളര്‍ കടം വാങ്ങിയിരുന്നു. എന്നാല്‍, സാമ്പത്തിക ഞെരുക്കം കാരണം കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ യൂറോപ്യന്‍ യൂണിയനും ഐ.എം.എഫിനും കടം എഴുതിത്തള്ളേണ്ടിവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല