1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

ഫാ ബിജു കുന്നയ്ക്കാട്ട് (ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ ഇന്നു പുതിയ ഒരദ്ധ്യായം കൂടി തുറക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം പൂര്‍ണ്ണമായും സഭയ്ക്കു സ്വന്തമാകുന്ന രണ്ടാമത്തെ ദേവാലയത്തിന്റെ ഉത്ഘാടന ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ലിവര്‍പൂള്‍ ലാറ്റിന്‍ കത്തോലിക്കാ ദേവാലയമായിരുന്ന ലിതര്‍ലാന്റ് ‘ ഔര്‍ ലേഡി ഓഫ് പീസ്” ദേവാലയമാണ് സീറോ മലബാര്‍ വിശ്വാസികളുടെ ഉപയോഗത്തിനായി പൂര്‍ണ്ണമായി വിട്ടു നല്‍കിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും ലിവര്‍പൂള്‍ ലത്തീന്‍ രൂപതയും തമ്മില്‍ നടന്ന കൈമാറ്റ ചര്‍ച്ചകള്‍ വികാരി ജനറാള്‍ റവ മാത്യു ജേക്കബിന്റെ നേതൃത്വത്തില്‍ നിയമപ്രകാരം പൂര്‍ത്തിയാക്കി. വിശാലമായ ദേവാലയവും പാരിഷ് ഹാളും പാര്‍ക്കിംഗ് സൗകര്യവും ദേവാലയത്തിനുണ്ട് .

വികാരി റവ ഫാ ജിനോ വര്‍ഗീസ് അരീക്കാട്ട് MCBS , മറ്റ് കമ്മറ്റി അംഗങ്ങള്‍, വിവിധ ഭാരാഹികള്‍, വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികളെ സ്വീകരിക്കാനും തിരുകര്‍മ്മങ്ങളും ഉത്ഘാടന ചടങ്ങുകളും നടത്താനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ റവ ഡോ ബിഷപ് മാല്‍ക്കം മക്മഹോന്‍ op, സഹായ മെത്രാന്‍, ബിഷപ് എമെരിത്തുസ് തുടങ്ങിയവരും ചടങ്ങുകളില്‍ സംബന്ധിക്കും. ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ വചന സന്ദേശം നല്‍കും. വിവിധ രൂപതകളിലെ വികാരി ജനറല്‍മാര്‍, ചാന്‍സിലര്‍, വൈദീകര്‍, സന്ന്യാസിനിമാര്‍, അല്‍മായര്‍ തുടങ്ങി ആയിരങ്ങള്‍ ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷികളാകും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ദൈവം നല്‍കുന്ന സമ്മാനമാണ് പുതിയ ദേവാലയമെന്ന് രൂപതാധ്യയക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു വലിയ കരൂത്താകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ വലിയ ദൈവാനുഗ്രഹത്തിന് നന്ദി പറയാനും സന്തോഷത്തില്‍ പങ്കുചേരാനുമായി ലിവര്‍പൂളിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരും എത്തണമെന്ന് നിയുക്ത വികാരി റവ ഫാ ജിനോ വര്‍ഗ്ഗീസ് അരിക്കാട്ട് MCBS അഭ്യര്‍ത്ഥിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.