ടെന്‍ബി: ഇതൊരു സാധാരണ യു.കെ കുടുംബം. ജപമാലയുടെ കാര്യത്തിലൊഴികെ. പരിശുദ്ധ ജപമാലയുടെ സംരക്ഷണ ശക്തി പറയുമ്പോള്‍ നൂറുനാവും അത്രയേറെ അനുഭവങ്ങളും, ഏവര്‍ക്കും ഇതാവാം. ഏതു മാരക രോഗവും പ്രതിസന്ധിയും വന്നാല്‍ ജപമാല 101തവണ ഭക്തിപുരസ്സരം ചൊല്ലിയാല്‍ സൗഖ്യം തീര്‍ച്ചയേ്രത!. അന്ന് ടെന്‍ബിയില്‍ നിന്നും സെബാസ്റ്റിയന്‍, ഭാര്യമിനിമോള്‍, 4മാസം പ്രായമുള്ള കുഞ്ഞും, അമ്മച്ചിയുമായി രാത്രി 9ന് സ്വന്തം കാറില്‍ യാത്ര തിരിച്ചു. അമ്മച്ചിയുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേ പോയി പെങ്ങളുടെ അടുത്ത് ഒരുദിവസം നില്‍ക്കാനാണ് സെബാസ്റ്റ്യന്‍ അമ്മച്ചിയുമായി പോയത്. ഇടയ്ക്കിടയ്ക്ക് ലണ്ടനിലേക്ക് ഡ്രൈവ് ചെയ്യാറുള്ള സെബാസ്റ്റിയന് പക്ഷേ അന്ന് പല റൗണ്ട് എബൗട്ടിലും, വഴിയിലും തെറ്റുപറ്റുന്നതായി അമ്മച്ചിക്ക് മനസിലായി. ജപമാല സദാ ഉരുവിടുന്ന അമ്മച്ച് അന്ന് 5 ജപമാല ചൊല്ലിക്കഴിഞ്ഞിരുന്നു. മകള്‍ മിനിമോളോട് ഇനി നീ ചൊല്ല് എന്നും പറഞ്ഞു കൊന്ത മകളെ എല്‍പ്പിച്ചു.
ഏകദേശം രാത്രി 11.30സമയം. രണ്ടാമത്തെ ട്രാക്കില്‍ ഓടുന്ന കാറിനെ സെബാസ്റ്റ്യന്‍ സൈഡിലേക്ക് മാറ്റി. പക്ഷേ ഗതിവിട്ട കാര്‍ സ്പീഡ് ബാരിയറും തകര്‍ത്ത് 40 അടിയോളം താഴെ ഗര്‍ത്തത്തില്‍ ഉരുണ്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു. പരസ്പരം വിളിച്ചപ്പോള്‍ എല്ലാവരും ഒകെ. മിനിമോള്‍ ഒരു വിധത്തില്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. ഭര്‍ത്താവിനെയും അമ്മച്ചിയെയും ഡോര്‍ തുറന്ന് പുറത്തിറക്കി. മോള്‍ അനങ്ങുന്നില്ല. അതിനിടെ മിനിമോള്‍ ആംബുലന്‍സ് വിളിച്ചിരുന്നു.
മോള്‍ക്ക് പാലൂട്ടാന്‍ നോക്കിയിട്ടൊന്നും അനങ്ങുന്നില്ല. വീണ്ടും ആംബുലന്‍സ് വിളിച്ചപ്പോള്‍ സ്ഥലം കൃത്യമായി പറയുവാന്‍ കാറിന്റെ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു! ഫോണ്‍ കയ്യില്‍! ഇത്രവലിയ അപകടം നടന്നുവെന്ന് ആര്‍ക്കും ഒന്നും തോന്നുകയില്ല.
ഉടന്‍പോലീസും, ആംബുലന്‍സും, ഫയര്‍ഫോഴ്‌സും, സ്ഥലത്തെത്തി. കാറിന്റെ കിടപ്പും മറ്റും കണ്ടപ്പോള്‍ ഇവര്‍ സഹായിക്കാനെത്തിയവരാകും എന്ന് ഒറ്റനോട്ടത്തില്‍ അവര്‍ക്ക് തോന്നിയത്രെ!
ആംബുലന്‍സുകാര്‍ കുഞ്ഞിനെ പരിശോധിക്കുവാന്‍ കയ്യിലെടുത്തു കഴിഞ്ഞപ്പോള്‍ സുഖ ഉറക്കം കഴിഞ്ഞ് ചിരിയും കളിയുമായി കുഞ്ഞുമോള്‍!!!! ഏവര്‍ക്കും ഇത് മിറക്കില്‍!! ഹോസ്പിറ്റലില്‍ എത്തിച്ച് എല്ലാവരെയും പരിശോധിച്ചതില്‍ ഇങ്ങനെയൊരപകടം കഴിഞ്ഞെത്തിയവരാണിവരെന്ന് ആര്‍ക്കും ഡയഗ്നോസിസ് ചെയ്യുവാന്‍ കഴിഞ്ഞില്ല. അധികൃതര്‍ക്കെല്ലാം ഗ്രേറ്റ് മിറക്കിള്‍!!!
തങ്ങളുടെ കുഞ്ഞ് ജപമാലയുടെ സന്തതിയാണെന്ന് അവര്‍ നിസ്സംശയം പറയുന്നു. രണ്ടു ഗര്‍ഭം അലസിപ്പോയ മിനിക്ക് ഈ കുഞ്ഞും വൈദ്യശാസ്ത്രത്തിന്റെ കണക്കില്‍ ലഭിക്കിലായിരുന്നത്രേ. തലകീഴായി ഉരുണ്ടുമറിഞ്ഞ കാറില്‍ കുഞ്ഞ് മാതാവിന്റെ മാറില്‍ സുരക്ഷിതമായി ഉറങ്ങുകയായിരുന്നു. പറയുന്നത് മറ്റാരുമല്ല കൊച്ചിനെ നോക്കിയെ ഡോക്ടര്‍ അപ്പോഴും ജപമാല ജപിച്ചുകൊണ്ടിരിക്കുന്ന അമ്മച്ചിയുടെ ചെവിയില്‍ സ്വകാര്യമായി!!
പരിശുദ്ധ ജപമാലയുടെ ഏറെ അത്ഭുത സാക്ഷ്യം സ്വന്തം കുടുംബങ്ങളില്‍ നടന്നത് അക്കമിട്ട് പറയുവാന്‍ മിനിമോള്‍ക്കും സൈബാസ്റ്റിയനും ചിന്തിക്കാനൊന്നുമില്ല. ഇന്നും മെഡിക്കല്‍ ശാസ്ത്രം അത്ഭുതപൂര്‍വ്വമാണ് എല്ലൊക്കെ ഒടിഞ്ഞ പുറത്തേക്ക് ഉന്തി ഇരിക്കുന്ന തന്റെ ജേഷ്ഠന്‍ എഴുന്നേറ്റു നടക്കുന്നത് കാണുന്നതെന്ന് സെബാസ്റ്റ്യന്‍. ഗള്‍ഫില്‍ നിന്നും അപകടത്തില്‍ പറ്റിയ പ്രശ്‌നങ്ങളായിരുന്നു.
തളര്‍ന്നുകിടന്ന സെബാസ്റ്റ്യന്റെ സഹോദരന്‍ ടിവിയില്‍ പ്രാര്‍ത്ഥനയും ശുശ്രൂഷകളും, ധ്യാനവും കാണുക സ്ഥിരം. ഒരിക്കല്‍ നോക്കി നില്‍ക്കേ വചന പ്രഘോഷകന്‍ ടിവിയില്‍ പറയുന്നു അപകടത്തില്‍പെട്ട് ബോംബെയില്‍ സംശയം തോന്നിയില്ല. ചേട്ടന്‍ നടന്ന് മുറ്റത്തിറങ്ങിയപ്പോള്‍ വൈദ്യശാസ്ത്രം പകച്ചു. എല്ലാവരും അത്ഭുതം.
അങ്ങനെ എത്ര എത്ര പരിശുദ്ധ അമ്മയും അമ്മ തന്നെ ജപമാലയും സംരക്ഷണത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്ന് ഈ കുടുംബം സാക്ഷ്യങ്ങള്‍ നിരത്തി പറയുന്നു.
ബോംബെയില്‍ സെറ്റിലായ സെബാസ്റ്റിയന്‍ തൃശൂര്‍ നടവരമ്പില്‍ പൊഴാലിപറമ്പില്‍ കുടുംബാംഗമാണ്. ഡെന്റല്‍ ടെക്‌നീഷ്യനാണ്. മിനിമോള്‍ തൊടുപുഴ മൈല്‌കൊമ്പ് പാറത്തലയ്ക്കല്‍ കുടുംബാംഗമാണ്. ടെന്‍ബിയില്‍ സ്റ്റാഫ് നഴ്‌സാണ് മിനിമോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല