ഗോള്‍സ്റ്റന്‍ മരിയന്‍ പ്രെയര്‍ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആത്മനവീകരണ ധ്യാനം ഗ്രേറ്റ് യാര്‍മോത്ത് സെന്‍റ് പീറ്റേഴ്സ് ആര്‍ .സി പള്ളിയില്‍(GORLSTON, NR31 6SQ) ഏപ്രില്‍ ഒന്പത്, പത്ത് തീയതികളില്‍ നടക്കും. ഒന്പതന് രാവലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെയും പത്തിന് രാവിലെ 11മുതല്‍ വൈകുന്നേരം ആറുവരെയുമാണ് ധ്യാനം.
പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോസഫ് വാഴപ്പനാല്‍ ധ്യാനം നയിക്കുന്ന ധ്യാനത്തില്‍ ആത്മനവീകരണത്തിലൂടെ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നതിനുതകുന്ന ശുശ്രൂഷകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ഫാ. മാത്യു ജോര്‍ജ് അറിയിച്ചു.ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടാകും. കുന്പസാരത്തിന് സൗകര്യം ക്രമീകരിക്കുന്നുണ്ടെന്ന് ഗോള്‍സ്റ്റന്‍ മരിയന്‍ പ്രെയര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ജോസഫ് കൊച്ചുകുന്നേല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് കൊച്ചുകുന്നേല്‍(07848886491), ജോസഫ് മഠത്തില്‍(07515116883) എന്നിവരെ ബന്ധപ്പെടണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല