ഏപ്പോഴും ചെയ്ഞ്ച് വേണമെന്നാഗ്രഹിക്കുന്ന നടിയാണ് സൊണാക്ഷി സിന്‍ഹ. ഏതെങ്കിലും ഒരു പ്രത്യേക തരം കഥാപാത്രത്തില്‍ ഒതുങ്ങിക്കൂടുന്ന നടിമാരോട് സൊണാക്ഷിയ്ക്ക് പുച്ഛമാണ്. ഒരു നടിയാകുമ്പോള്‍ ഒരു പ്രത്യേക തരം വേഷമേ ചെയ്യൂ എന്ന നിര്‍ബന്ധം പാടില്ല വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിക്കുകയൂള്ളൂ എന്നാണ് ഈ നടിയുടെ അഭിപ്രായം.
‘റേസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ റേസ്-2വില്‍ അഭിനയിക്കാന്‍ തയ്യാറായിരിക്കുകയാണ് നടിയിപ്പോള്‍. ഗ്ലാമര്‍ പ്രദര്‍ശനം തന്നെയാണ് നടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്.
താന്‍ ഗ്ലാമര്‍ റോളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്നും നടി തുറന്നടിക്കുന്നു. അത്തരം കഥാപാത്രങ്ങള്‍ എപ്പോള്‍ ലഭിച്ചാലും അത് ഇരു കൈയ്യും നീട്ടി സ്വീകരിക്കും. ഗ്ലാമര്‍ നടിയെന്ന നിലയില്‍ പേരെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സൊണാക്ഷി തുറന്നടിക്കുന്നു.
ദബാംഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ സൊണാക്ഷി ആ ചിത്രത്തിന് വേണ്ടി ശരീര ഭാരം നന്നേ കുറച്ചിരുന്നു. എന്നാലിപ്പോള്‍ ജോക്കര്‍, റേസ്-2 എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ശരീരത്തെ കൂടുതല്‍ ഗ്ലാമറസ് ആക്കാനാണ് താരത്തിന്റെ ശ്രമം. കഥയ്ക്കും കഥാപാത്രത്തിനും യോജിക്കുന്ന തരത്തില്‍ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും സൊണാക്ഷി തുറന്നു പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല