സിനിമയില്‍ എത്രത്തോളം ഗ്ലാമറാകാമെന്നു തനിക്കറിയാമെന്നു ഗ്ലാമറസായി അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നും ‘അങ്ങാടിത്തെരു’ നായിക അഞ്ജലി.
കഥയും കഥാസന്ദര്‍ഭവും അങ്ങനെ ആവശ്യപ്പെടുന്നുവെങ്കില്‍ ഗ്ലാമറസാകാം എന്ന അഭിപ്രായക്കാരിയാണ് അഞ്ജലി. ഗാനരംഗങ്ങളില്‍ അങ്ങനെ അഭിനയിക്കുന്നതില്‍ എന്തെങ്കിലും തെറ്റുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അങ്ങാടിത്തെരുവില്‍ ചുംബനരംഗത്തില്‍ അഭിനയിച്ചു. കാരണം കഥ അതാവശ്യപ്പെടുന്നുണ്ട്. മകിഴ്ചി എന്ന ചിത്രത്തിലും ചുംബനസീനുണ്ട്. അതും ചെയ്തു. ഇപ്പോള്‍ ആളുകള്‍ എന്നോടു ചോദിക്കുന്നത് അടുത്ത പടത്തിലും ഇത്തരം സീനുകളുണ്ടോ എന്നാണ്. എന്തുകൊണ്ടാണ് തുടരെ ഇങ്ങനെ അഭിനയിക്കുന്നതെന്നും ചിലര്‍ക്കറിയണം – അഞ്ജലി പറയുന്നു.
രണ്ടു ചിത്രങ്ങളില്‍ ഞാനങ്ങനെ അഭിനയിച്ചതുകൊണ്ട് എല്ലാ ചിത്രങ്ങളിലും അങ്ങനെ ചെയ്യണമെന്നുണ്ടോ? കുടുംബചിത്രങ്ങളിലാണ് ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം അഭിനയസാധ്യതയുള്ള വേഷങ്ങള്‍. എല്ലാത്തിനും ഞാന്‍ നന്ദിപറയുന്നത് സംവിധായകന്‍ വസന്തബാലനോടാണ്. അങ്ങാടിത്തെരുവില്‍ അദ്ദേഹം ശക്തമായ കഥാപാത്രം തന്നതുകൊണ്ടാണ് എനിക്ക് ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കുന്നത്. ഇതുവരെ ഒരു മലയാളചിത്രമുള്‍പ്പെടെ അഞ്ചു ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു- അഞ്ജലി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല