കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ മോന്‍സ് ജോസഫ് എം.എല്‍.എ ഇന്നുച്ചയ്ക്ക് യുകെയിലെത്തി . ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തെ ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ജി.എം.സി യു.കെ. പ്രസിഡന്റ് സിറില്‍ കൈതവേലി, സെക്രട്ടറി ജിജി വരിക്കശേരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നാളെ കൊവന്‍ട്രിയില്‍ നടക്കുന്ന ജി.എം.സി യുടെ വാര്‍ഷിക ആഘോഷം മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ വിപുലമായ പരിപാടികളോടെയാണ് ഇത്തവണ വാര്‍ഷികം നടത്തുന്നത്. കെ.എസ്. പ്രസാദ് നയിക്കുന്ന സൗജന്യ കോമഡിഷോയും ഇതിന്റെ ഭാഗമായി നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല