നാളെ (28/08/11) വോക്കിങ്ങില്‍ നടക്കുന്ന യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ കായിക മേളയില്‍ പങ്കെടുക്കുന്നതിനായി ഗ്ലോസ്റെര്‍ഷയര്‍ നിന്നുള്ള അന്‍പത് അംഗ ടീം നാളെ രാവിലെ വോക്കിങ്ങില്‍ എത്തും. ഇതിനായി അന്‍പത് സീറ്റ് ഉള്ള പ്രത്യേക കോച്ച് ബുക്ക് ചെയ്തിട്ടുണ്ട് എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ ബിജു പെരിങ്ങതറ അറിയിച്ചു . അസോസിയേഷന്‍ സെക്രട്ടറി സതീഷ് വെള്ളുതേരില്‍ , യുക്മ പ്രതിനിധി ടോമി കെ.സി എന്നിവരുടെ നേതൃതത്തില്‍ കഴിഞ്ഞ കുറെ നാളുകളായ് ഈ കായിക മേള ലക്ഷ്യമാക്കി തീവ്ര പരിശീലനം നടത്തിവരികയായിരുന്നു .
ഈ വര്ഷം ഈ റീജിയനിലെ മികച്ച അസോസിയേഷന്‍ എന്ന സ്ഥാനം പിടിച്ചെടുക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ടീം അംഗങ്ങളും അസോസിയേഷന്‍ ഭാര വഹികളും . പരമാവധി എല്ലാ മത്സര ഇനങ്ങളിലും അസോസിയേഷന്‍ അംഗങ്ങളോ , കുട്ടികളോ പങ്കെടുക്കുന്നതിനായി റീജിയണല്‍ കമ്മിറ്റി പറഞ്ഞ സമയത്ത് തന്നെ ലിസ്റ്റ് സമര്‍പ്പിച്ചു കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു . യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ലെ ഒട്ടു മിക്ക അസോസിയേഷന്‍ നുകളും നാളെ നടക്കുന്ന കായിക മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രെജിസ്റെര്‍ ചെയ്തു കഴിഞ്ഞു . കഴിഞ്ഞ തവണ ചാമ്പ്യന്‍ മാരായ ബേസിംഗ് സ്റോക്ക്, ഒക്സ്ഫോര്‍ഡ് മലയാളി സമാജം ,വോക്കിംഗ് മലയാളി അസോസിയേഷന്‍ ,ഡോര്‍സെറ്റ് കേരള കമ്മ്യുണിട്ടി , ടോള്‍വര്‍ത്ത് മാസ്സ് ,ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ , തുടങ്ങി നിരവധി അസോസിയേഷന്‍നുകള്‍ ഈ കായിക മേളയില്‍ മാറ്റുരക്കും .
വോക്കിംഗ് ഷീര്‍വാട്ടര്‍ അത് ലറ്റിക് സിന്തറ്റിക് ഗ്രൗണ്ടില്‍ ആണ് മത്സരങ്ങള്‍ നടക്കുന്നത് . ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യുക്മ റീജിയണല്‍ ഭാരവഹികള്‍ അറിയിച്ചു .യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍നും വോക്കിംഗ് മലയാളി അസോസിയേഷന്‍നും സംയുക്തമായാണ് ഈ കായികമേള യുടെ നടത്തിപ്പിന് നേത്രുത്വം നല്‍കുന്നത് . രാവിലെ ഒന്പതരക്ക് രജിസ്ട്രഷന്‍ ആരംഭിക്കും . പത്തു മണിക്ക് യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ കായികമേള ഫ്ലാഗ് ഓഫ് ചെയ്യും . അതിനു ശേഷം ഓരോ അസോസിയേഷന്‍നുകളില്‍ നിന്നും വന്നിട്ടുള്ളവര്‍ അവരവരുടെ ബാനറിനു പിന്നില്‍ അണി നിരന്നു കൊണ്ടുള്ള മാര്‍ച്ച് പാസ്റ്റ് നടക്കും . മാര്‍ച്ച് പസ്റ്റിനു ശേഷം മത്സരങ്ങള്‍ ആരംഭിക്കും .
വിജയികള്‍ക്ക് മെഡലുകളും സെര്ടിഫിക്കറ്റുകളും വിതരണം ചെയ്യും . വടംവലി മത്സരത്തില്‍ വിജയികളകുന്നവര്‍ക്ക് എം ഏ വര്‍ക്കി മുണ്ടുപാലക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, allied financial service UK നല്‍കുന്ന നൂറ്റി ഒന്ന് പൌണ്ട് കാഷ് അവാര്‍ഡും ,രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് എന്‍ എം ജോണ്‍ തിരുവതിലില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ടൂര്‍ ഡിസൈന്‍നേഷ്സ് നല്‍കുന്ന അമ്പത്തിഒന്ന് പൌണ്ട് കാഷ് അവാര്‍ഡും നല്‍കുന്നതാണ് . കൂടാതെ ഓരോ ഇനങ്ങളിലും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് ട്രോഫികളും , ഏറ്റവും കൂടുതല്‍ മത്സരര്‍ഥികളെ പങ്കെടുപ്പിക്കുന്ന അസോസിയേഷന്‍നു കെ ജെ ജോസഫ് കല്ലടയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്ട്രോഫിയും , ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന്‍നു എന്‍ ജെ തോമസ് നിലപ്പന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയുംവിതരണം ചെയ്യും.
മുന്നൂറിലധികം മലയാളികള്‍ ഈ മേളയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഈ മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നതിനായി മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫുഡ് സ്റ്റാള്‍ ഗ്രൌണ്ട് നുള്ളില്‍ ഉണ്ടായിരിക്കും. ചിക്കന്‍ ബിരിയാണി മൂന്നര പൌണ്ട് നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും . മത്സരത്തില്‍ പങ്കെടുക്കാന്‍ അസോസിയേഷന്‍ വഴി പേര് നല്‍കിയിട്ടുള്ളവര്‍ രാവിലെ ഒന്പതരക്ക്തന്നെ ഗ്രൗണ്ടില്‍ എത്തി രജിസ്ട്രഷന്‍ ഡെസ്കില്‍ നിന്നും ചെസ്റ്റ് നമ്പര്‍ കൈപറ്റണമെന്ന് ഒര്‍ഗനിസിംഗ് കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ ടോമി തോമസ്, മീറ്റ്‌കോ ഓര്‍ഡിനേട്ടര്‍ മനോജ് പിള്ള , ജനറല്‍ കണ്‍വീനര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിക്കുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല