ബോബന്‍ സെബാസ്റ്റ്യന്‍: മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട അഞ്ചു വിളക്കിന്റെ നാട്ടില്‍ നിന്നു യു.കെ–യില്‍ താമസമാക്കിയ എല്ലാവരെയും ഉള്‍പ്പെടുത്തി ഇതാദ്യമായി ഒരു വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച്ച അവസാനിക്കുന്ന താമസിച്ചുള്ള ഒരു ചങ്ങനാശ്ശേരി സംഗമം ഇതാ യാഥാര്‍ഥ്യമാകുന്നു. ചങ്ങനാശേരിയില്‍നിന്നു കുടിയേറിയവരെയും, ചങ്ങനാശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെയും, ചങ്ങനാശ്ശേരിയുടെ മരുമക്കളായവരെയും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് 2016 ജൂണ്‍ മാസം 24ന് വെള്ളിയാഴ്ച വൈകിട്ടോടുകൂടി ഹോര്‍ഷം ഗാവസ്റ്റന്‍ ഹാളില്‍ ഒത്തുചേര്‍ന്നു സൗഹൃദം പങ്കുവയ്ക്കുവാന്‍ ഒരുങ്ങുന്നു. ഉദ്യാനങ്ങളും പുല്‍ത്തകിടികളും തടാകങ്ങളും നിറഞ്ഞ നൂറ് ഏക്കറോളം വരുന്ന പ്രകൃതിയും കൊണ്ട് രമണീയമായ ഈ കൊട്ടാരത്തില്‍ എല്ലാവര്ക്കും അവരവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വിനോദം കണ്ടെത്താവുന്നതാണ്. നീന്തല്‍ കുളവും ക്രിക്കറ്റും ടെന്നിസും ഉള്‍പ്പടെ പലവിധ കായിക ഉല്ലാസങ്ങള്‍ക്കും ഇവിടെ സൗകര്യമുള്ളതാകുന്നു.
യു.കെ യിലുള്ള ചങ്ങനാശേരി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ആഥിത്യം വഹിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ എല്ലാ ചങ്ങനാശേരി സ്വദേശികളായ സുഹൃത്തുക്കളോടും സംഘാടകര്‍ അഭ്യര്‍ഥന അറിയിച്ചു.
Venue
Gaveston Hall
Nuthurst
West Sussex
England
RH13 6RF
http://www.gavestonhall.com/
Time and date: Gather on 24th June 2016 6pm and disperse after morning breakfast on Sunday 26th June 2016
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Anto Antony 07584651476
Leo Mathew 07883005878
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല