1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2015

ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മല്‍സരാര്‍ഥികളുടെ ഏണ്ണം കൊണ്ടും യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന്‍ കലാമേള ചരിത്രം കുറിക്കുന്നു. മിഡ്‌ലാണ്ട്‌സ് മലയാളികളുടെ ഏറ്റവും വലിയ ഉത്സ്തവമായ യുക്മ മിഡ്‌ലാണ്ട്‌സ് റീജനല്‍ കലാമേളയുടെ ഉദ്ഘാടനം നാളെ യുക്മ ദേശിയ അധ്യക്ഷന്‍ അഡ്വ ഫ്രാന്‍സിസ് മാത്യു നിര്‍വഹിക്കും. പതിനേഴ് അംഗ അസോസിയേഷനില്‍നിന്നും 450 ല്‍ പരം എന്‍ട്രികള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു കൃത്യമായ വിധി നിര്‍ണ്ണയവും കേരളീയ തനത് കലാ രൂപങ്ങളും യുക്മ കലാമേളകളെ കൂടുതല്‍ ജനകീയമാക്കുന്നു എന്നതിന്റെ തെളിവാണ് ഇക്കുറി മത്സരാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന,നാട്ടിലെ സ്‌കൂള്‍ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലെ കലാമാമാങ്കം ഇന്ന് യുക്മ അംഗ അസോസിയേഷനുകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.

ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്..ഒപ്പം ഏല്ലാവിധ സഹായ സഹകരണങ്ങളുമായി മൈക്ക വാള്‍സാളും ഒപ്പത്തിനുണ്ട്. നാളെ ഒ ക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വച്ചു നടത്ത പ്പെടുന്ന കലാമേള യ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ ആസ്ഥാന മന്ദിരമാണ്. യുക്മ നാഷണല്‍ കലാമേളയുടെ മുന്‍ കാലങ്ങളില്‍ നിരവധി തവണ ചാമ്പ്യന്‍ പട്ടം നേടിയ റിജിയന്‍ എന്നാ പ്രത്യേകത മിഡ്‌ലാണ്ട്‌സ്‌നു സ്വന്തം . യുക്മ നാഷണല്‍ കലാമേള കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ്‌ലാണ്ട്‌സ് റിജിയണല്‍ കലാമേളയാണ്.

കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവര്‍ത്തകരുടെ ഒരു വലിയ സംഘം തന്നെ കലാ മേളക്ക് പിന്നില്‍ അണി നിരക്കും രാവിലെ ഒന്‍പതുമണിക്ക് ര ജിസ്‌ട്രേഷെന്‍ ആരം ഭിക്കും . തുടര്‍ന്ന് മുന്നു വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും,ര ജിസ്‌ട്രേ ഷെന്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരും, വൈകിട്ട് ഒന്‍പതു മണിയോടെ കലാമേള അവസിനിക്കും. ആയിരങ്ങള്‍ ഒഴുകി എത്തുന്ന മേള കുറ്റ മറ്റതാക്കാന്‍ റീജനല്‍ നേതൃത്വം തയാറായി കഴിഞ്ഞു .നാല്‍പ്പതൊന്നിനങ്ങളിലായി മുന്നു വേദികളിലായി മത്സരങ്ങള്‍ നടക്കുമ്പോള്‍ വോള്‍വര്‍ഹാംപ്ടണ്‍ മിഡ്‌ലാണ്ട്‌സ് മലയാളി കളുടെ ഉത്സവ വേദിയായിമാറും മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാ പ്രേമി കളെയും വോള്‍വര്‍ഹാംപ്ടണിലേക്ക് സ്വാഗതം ചെ യ്യുന്നു .

വേദിയുടെ വിലാസം .

UKKCA HALL
WOOD CROSS LANE
BILSTON
WOLVERHAMPTON
WV14 9BW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.