ലോര്‍ഡ്സ്: ലോര്‍ഡ്സിലെ ചരിത്ര ടെസ്റ്റില്‍ ഇന്ത്യ ദയനീയ പരാജയമേറ്റുവാങ്ങി. 196 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്.
അവസാനദിവസം ഒന്‍പതു വിക്കറ്റ് ശേഷിക്കേ ജയിക്കാന്‍ 378 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യന്‍ ഇന്നിംങ്സ് 261 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇന്ത്യന്‍ നിരയെ നിലംപരിശാക്കിയത്. ഓരോ വിക്കറ്റ് വീതം നേടിയ ക്രിസ് ട്രെംലറ്റ്, ഗ്രെയിം സ്വാന് എന്നിവര്‍ മികച്ച പിന്തുണ നല്കി. ഇംഗ്ലീഷ് ബൗളിംങ്ങിനുമുന്നില് പിടിച്ചുനില്ക്കാന് കഴിയാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഒന്നൊന്നായി കൊഴിഞ്ഞപ്പോള്‍ അര്‍ധ സെഞ്ചുറിയോടെ പൊരുതിയ സുരേഷ് റെയ്ന(78*) പരാജയഭാരം കുറച്ചു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ചപ്പോള്‍ ലക്ഷ്മണയും അര്‍ധ സെഞ്ചുറി നേടിയ സുരേഷ് റെയ്നയുമാണ് അല്പമെങ്കിലും പൊരുതി നിന്നത്. നൂറ് രാജ്യാന്തര സെഞ്ചുറിക്ക് അരികെ നില്ക്കുന്ന സച്ചിന് ടെന്ഡുല്കര് 12 റണ്‍സിന് പുറത്തായി. ദ്രാവിഡ് 36 റണ്‍സും ഗംഭീര്‍ 22 റണ്‍സുമാണ് നേടിയത്. ക്യാപ്റ്റന്‍ ധോണി 16 റണ്‍സിന് പുറത്തായി.
ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയ കെവിന് പീറ്റേഴ്സനാണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ്: എട്ടിന് 474 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്സ്: ആറിന് 269 ഡിക്ലയേഡ്
ഇന്ത്യ ആദ്യ ഇന്നിങ്സ്: 286ന് പുറത്ത്
ഇന്ത്യ രണ്ടാം ഇന്നിങ്സ്: മുകുന്ദ് ബി ബ്രോഡ്-12, ദ്രാവിഡ് സി പ്രയര്‍ ബി ആന്ഡേഴ്സണ്-36, ലക്ഷ്മണ് സി ബെല്‍ ബി ആന്ഡേഴ്സണ്-56, ഗംഭീര്‍ എല്‍ബിഡബ്ല്യു ബി സ്വാന്-22, സച്ചിന് എല്‍ബിഡബ്ല്യു ബി ആന്ഡേഴ്സണ്-12, റെയ്ന നോട്ടൗട്ട്, ധോണി സി പ്രയര്‍ ബി ട്രെംലറ്റ്-16, ഹര്ഭജന് സി ട്രെംലറ്റ് ബി ആന്ഡേഴ്സന്-12, പ്രവീണ്‍കുമാര്‍ ബി ബ്രോഡ്-2, സഹീര്‍ നോട്ടൗട്ട്-0, ഇഷാന്ത് എല്‍ബിഡബ്ല്യു ബി ബ്രോഡ്-1, എക്സ്ട്രാസ് 14, ആകെ 96.3 ഓവറില്‍ 261ന് പുറത്ത്
വിക്കറ്റ് വീഴ്ച: 1-19, 2-94, 3-131, 4-135, 5-165, 6-225, 7-243, 8-256, 9-260, 10-261
ബോളിങ്: ആന്ഡേഴ്സന് 28-7-65-5, ട്രെംലറ്റ് 21-4-44-1, ബ്രോഡ് 20.3-4-57-3, സ്വാന് 22-3-64-1, ട്രോട്ട് 2-0-11-0, പീറ്റേഴ്സന് 3-0-12-0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല