തിരുവനന്തപുരം: ഇത്തവണത്തെ ഐ. എഫ്. എഫ്. കെയില്‍ മികച്ച ചിത്രം തിരഞ്ഞെടുത്തതില്‍ ചലച്ചിത്ര അക്കാദമി കള്ളക്കളി നടത്തിയെന്ന് നടന്‍ ശ്രീകുമാര്‍ ആരോപിച്ചു. ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന മലയാള സിനിമയാണ് സുവര്‍ണ ചകോരത്തിനായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ ഒരു മലയാള സിനിമയ്ക്ക് അവാര്‍ഡ് കൊടുത്താല്‍ മേളയിലേക്കുള്ള ലോക ചിത്രങ്ങളുടെ വരവിനെ അത് ബാധിക്കുമെന്നു പറഞ്ഞു തീരുമാനം മാറ്റുകയായിരുന്നു – അദ്ദേഹം പറഞ്ഞു.
അടിയന്തരയോഗം ചേര്‍ന്നാണ് സംഘാടകര്‍ പുരസ്‌കാരം വിദേശ ചിത്രത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ഈ കള്ളക്കളിയുടെ കാര്യം നടന്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ‘കുടുംബശ്രീ ട്രാവല്‍സ്’ എന്ന സിനിമയുടെ പ്രചാരണാര്‍ഥം നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല