നിരവധി ചിത്രങ്ങളില്‍ വിജയ കൂട്ടുകെട്ട് തീര്‍ത്ത കുഞ്ചാക്കോ ബോബനും ജയസൂര്യയും ടീം വീണ്ടും ഒന്നിക്കുന്നു. ക്രാക്ക്ജാക്ക് എന്ന ചിത്രത്തിലാണ് ഇവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹിറ്റ് ഫിലിം സംവിധായകനായ റാഫി മെക്കാര്‍ട്ടിന്റെ അസിസ്റ്റന്റ് ടിവിന്‍ ആണ് ക്രാക്ക്ജാക്ക് സംവിധാനം ചെയ്യുന്നത്. ഇവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു നര്‍മ്മ ചിത്രമാണ് ടിവിന്‍ ഒരുക്കുന്നത്. സംവിധായകനായ ഷാഫിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെ. പള്ളാശ്ശേരിയാണ്. ചിത്രത്തിലെ നായികമാരെ തീരുമാനിച്ചിട്ടില്ല.
സ്വപ്നക്കൂട്, ലോലിപ്പോപ്പ്, ഗുലുമാല്‍ എന്നിവയില്‍ ജയസൂര്യയും കുഞ്ചാക്കോയും ഒന്നിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തുന്ന ത്രീ കിംഗ്‌സ് അടുത്ത ആഴ്ച പ്രദര്‍ശനത്തിനെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല