ഓസ്‌കാര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചാള്‍സ് രാജകുമാരന്‍ ഇന്ത്യയില്‍ മാതൃകാഗ്രാമം നിര്‍മ്മിക്കുന്നു. പതിനയ്യായിരത്തോളം പാവപ്പെട്ടവര്‍ക്ക് താമസിക്കാന്‍ ഇടം ലഭിക്കുന്ന രീതിയിലാണ് പരിസ്ഥിതി സൗഹൃദ ഗ്രാമം സജ്ജീകരിക്കുക. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാകുമിത്.
ഇംഗ്ലണ്ടില്‍ ഡോര്‍സെറ്റിലെ പൗണ്ട്ബറി പ്രദേശത്തെ മാതൃകാഗ്രാമത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇത്തരത്തിലൊന്ന് തുടങ്ങാന്‍ ഒരുങ്ങുന്നത്.കൊല്‍ക്കത്തയുടെയോ ബാംഗ്ലൂരിന്റെയോ പ്രാന്തപ്രദേശത്തായിരിക്കും മാതൃകാഗ്രാമം ഉയരുകയെന്നാണ് സൂചന. 25 ഏക്കര്‍ ഭൂമിയില്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണുദ്ദേശിക്കുന്നത്.
3000 വീടുകളും കച്ചവട സമുച്ചയങ്ങളും സ്‌കൂളുകളും ഇവിടെയുണ്ടാകും. പരിസ്ഥിതി കേന്ദ്രീകൃത സേവനങ്ങള്‍ നടത്തുന്ന പ്രിന്‍സ് ഫൗണ്ടേഷനാണ് മാതൃകാഗ്രാമം പടുത്തുയര്‍ന്നതിന്റെ ചുമതല.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചാള്‍സ് രാജകുമാരന്റെ ഓഫീസ് ഈ വര്‍ഷം മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല