1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2015

ചാൾസ് രാജകുമാരൻ ഡയാനയുമായുള്ള വിവാഹ ബന്ധത്തെക്കുറിച്ച് ആശയക്കുഴപ്പത്തിൽ ആയിരുന്നെന്ന് വെളിപ്പെടുത്തൽ. രാജകുമാരന്റെ ജീവിതം പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിലാണ് വിവാദ പരാമർശം.

ഡയാനയുമായുള്ള വിവാഹത്തലേന്ന് ചാൾസ് രാജകുമാരൻ സംശയാലു ആയിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. തനിക്ക് യോജിക്കുന്ന ഉല്ലാസവതിയായ ഒരു ഗ്രാമീണ പെൺകുട്ടിയല്ല ഡയാന എന്നതാണ് കാരണം.

ഡയാനയെ ദുർബല മനസ്കയും സങ്കീർണതകളുള്ളവളുമായ ഒരു സ്ത്രീയായാണ് രാജകുമാരൻ വിലയിരുത്തുന്നത്. അക്കാലത്ത് ഭക്ഷണ സംബന്ധമായ ഒരു രോഗം ഡയാനയെ അലട്ടിയിരുന്നെന്നും പുസ്തകത്തിൽ പറയുന്നതായി മിറർ പത്രം റിപ്പോർട്ട് ചെയ്തു.

ദാമ്പത്യം നീണ്ടു നിൽക്കുമോ എന്ന കാര്യത്തിൽ രാജകുമാരന് ഉറപ്പൊന്നും ഇല്ലായിരുന്നു. ഡയാന സമാനമായ ആശയക്കുഴപത്തിലൂടെ കടന്നു പോയിരുന്നതായി സൂചനകളുണ്ട്. വിവാഹത്തിനു മുമ്പ് തനിക്ക് ചാൾസ് രാജകുമാരനെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഡയാന തന്റെ സഹോദരിയോട് പറഞ്ഞതായി അവരുടെ ജീവചരിത്രം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.