സ്വന്തം ലേഖകന്‍: ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍. 56 കാരനായ യം ക്രിം എന്ന ഡോക്ടറാണ് 200 പേരിലേക്ക് എച്ച് ഐ വി പകര്‍ത്തിയത്. കംബോഡിയയിലാണ് സംഭവം. പോലിസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ മരണ വേട്ടയുടെ കഥ പുറത്തായത്.
ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്തു 25 വര്‍ഷം ശിക്ഷ വിധിച്ചു. ഡോക്ടറുടെ ചികിത്സ നേടിയ 74 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് പോലിസ് അന്വേഷണത്തിലാണ് ഡോക്ടറുടെ ക്രൂരത പുറത്തുവന്നത്. 1996 മുതല്‍ ഇയാള്‍ ലൈസന്‍സില്ലാതെയാണ് പ്രാക്റ്റീസ് ചെയ്തു വന്നതെന്ന് പോലിസ് പറഞ്ഞു.
200 പേര്‍ക്കാണ് ഡോക്ടര്‍ എയ്ഡ്‌സ് പകര്‍ത്തിയത്. ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയ മിക്കവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെയാണ് ഇയാള്‍ പ്രാക്റ്റീസ് നടത്തിയത്. കംബോഡിയയിലെ ബട്ടാംബാങ് പ്രവിശ്യയിലെ ഒരു പ്രാദേശിക ക്ലിനിക്കില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഇയാള്‍ നിരപരാധികള്‍ക്ക് മാരകരോഗം പകര്‍ന്നു നല്‍കിയത്.
ചികിത്സയ്‌ക്കെത്തുന്ന രോഗികളെഅണുവിമുക്തമാക്കാത്ത സൂചികള്‍ക്കൊണ്ട് ഇന്‍ജെക്റ്റ് ചെയ്താണ് ഇയാള്‍ രോഗം പകര്‍ത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല