ജോണിക്കുട്ടി പിള്ളവീട്ടില്‍: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 18 ന് ഗേറ്റ് വേ തിയറ്ററില്‍ വച്ചു നടത്തപ്പെട്ട ഫണ്ട് റെയിസിങ് പ്രോഗ്രാം ജയറാം ഷോ ഉജ്ജ്വല വിജയമായി. വൈകുന്നേരം 7.20 ന് ഇടവക വികാരി റവ. ഫാ. തോമസ് മുളവനാല്‍ തിരികൊളുത്തി ഉത്ഘാടനം ചെയ്ത പരിപാടികള്‍ രാത്രി 11 വരെ നീണ്ടു.
ജനശ്രദ്ധയാകര്‍ഷിച്ചതും കലാമൂല്യമുള്ളതുമായ തമിഴ്, മലയാള ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പത്മശ്രീ ജയറാമും അടിപൊളി ഗാനങ്ങളും നൃത്തങ്ങളും അടിപൊളി കോമഡി രംഗങ്ങളുമായി വേദി നിറഞ്ഞു.
പതിനേഴോളം കലാകാരന്മാര അണിനിരന്ന പരിപാടിയുടെ പ്രധാന ആകര്‍ഷണം ദേശീയ പുരസ്‌കാര ജേതാവും തെന്നിന്ത്യന്‍ താരവുമായ പ്രിയാമണിയാണ്. രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മ്മജന്‍, ആര്യ, ഹരിശ്രീ യൂസഫ്, പാഷാണം ഷാജി, വിഷ്ണു, ബിപിന്‍, ശ്രീജിത്, ഉണ്ണി മേനോന്‍, എന്നിവര്‍ സദസിനെ ആവേശത്തിന്റെ നെറുകയില്‍ എത്തിച്ചു. ചിക്കാഗോയില്‍ വളരെ നാളുകള്‍ക്കു ശേഷമാണ് ഇത്രയും ജനപങ്കാളിത്തത്തില്‍ ഒരു സ്റ്റേജ് ഷോ അരങ്ങേറിയത്.
ഗേറ്റ് വേ തിയറ്റര്‍ നിറഞ്ഞുകവിഞ്ഞ ഷോയുടെ ടിക്കറ്റുകള്‍ ഒരു മാസം മുമ്പെതന്നെ വിറ്റു തീര്‍ന്നിരുന്നു. എകദേശം രണ്ടു ലക്ഷത്തി എഴുപത്തയ്യായിരത്തോളം ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചു എന്ന് ഫണ്ട് റെയിസിങ് ചെയര്‍മാന്‍ പോള്‍സണ്‍ കുളങ്ങര അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല