ലണ്ടന്‍: കുട്ടികളുടെ ആരോഗ്യത്തിനായി ജങ്ക് ഫുഡും ബിസ്‌ക്കറ്റും പിസയുമെല്ലാം നല്‍കുന്നത് നിര്‍ത്താന്‍ സമയമായെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിത ഉപയോഗം കുട്ടികളുടെ ഐ.ക്യു കുറയ്ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ആദ്യ മൂന്നുവയസിനിടയില്‍ പിസയും ബിസക്കറ്റും വാരിവലിച്ചുതിന്നുന്ന കുട്ടികളുടെ ഐ.ക്യുവില്‍ അടുത്ത അഞ്ചുവര്‍ഷം കാര്യമായ ഇടിവുണ്ടാകുമെന്നാണ് പഠനം പറയുന്നത്. മികച്ച ഭക്ഷണരീതി പിന്തുടരുന്ന കുട്ടികളേക്കാള്‍ അഞ്ച് പോയിന്റിന്റെ ഐ.ക്യു കുറവായിരിക്കും ഭക്ഷണം വലിച്ചുവാരിത്തിന്നുന്ന കുട്ടികള്‍ക്ക്.
കുട്ടികളുടെ ഭക്ഷണരീതിയും ഐ.ക്യുവിനെയും കുറിച്ച് ഇത്തരമൊരു ഗവേഷണം ഇതാദ്യമായാണ്. ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയാണ് ഗവേഷണം നടത്തിയത്. സാമൂഹ്യഘടന, മുലയൂട്ടല്‍, പ്രായം, അമ്മമാരുടെ വിദ്യാഭ്യാസം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.
വീടുകളിലെ അന്തരീക്ഷവും കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാനപങ്കുവഹിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണമാണ് വളര്‍ച്ചയുടെ തുടക്കത്തില്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നും ബ്രിസ്റ്റോള്‍ യൂണവേഴ്‌സിറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല