ബ്രിട്ടനിലെ പെണ്‍കുട്ടികളുടെ വെള്ളമടിയുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 15 വയസിന് താഴെ പ്രായമുള്ള യു.കെയിലെ പെണ്‍കുട്ടികളില്‍ പകുതിയും ദിവസത്തില്‍ രണ്ടുതവണ വെള്ളമടിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
മറ്റ് സമ്പന്ന രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇത് ഏതാണ്ട് ഇരട്ടിയോളമാണ്. ഡെമോസ് പുറത്തുവിട്ട വിവരങ്ങളാണ് ബ്രിട്ടനിലെ പെണ്‍കുട്ടികളുടെ കുടി സംസ്‌കാരത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നത്. മറ്റ് സമ്പന്നവ്യാവസായിക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനിലെ നിരക്ക് വളരെയേറെയാണെന്നാണ് മനസിലാകുന്നത്.
വെള്ളമടിക്കുശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടി വന്നതായും 11 ശതമാനം പെണ്‍കുട്ടികളും സമ്മതിച്ചിട്ടുണ്ട്. കൂടാതെ വെള്ളമടിച്ച് െ്രെഡവ് ചെയ്യുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. കഴിഞ്ഞയാഴ്ച്ച 16നും 24നും ഇടയില്‍ പ്രായമുള്ള 26 ശതമാനം പെണ്‍കുട്ടികള്‍ കൂട്ടമായി വെള്ളമടി നടത്തിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
1998ല്‍ ഇത് 17 ശതമാനം മാത്രമായിരുന്നു. 11നും 21നും പ്രായമുള്ള വെള്ളമടിക്കുന്ന പെണ്‍കുട്ടികളില്‍ മൂന്നില്‍ ഒന്നിനും ഒരു കണ്‍ട്രോളുമില്ലെന്നും വ്യക്തമായിട്ടുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളും ദു:ഖങ്ങളും മറക്കാനായാണ് തങ്ങള്‍ വെള്ളമടിക്കുന്നതെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. അതിനിടെ മദ്യപാനം ചെറുക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ലെന്നതിന്റെ ഉദാഹരണമാണ് റിപ്പോര്‍ട്ടെന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല