1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2011

നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുകയാണ്. ഒരുമാസം കിട്ടുന്നിനേക്കാള്‍ കൂടുതല്‍ ചിലവ് വരും. ഈ നിലയില്‍ പോയാല്‍ കടം കയറി മുടിയും എന്ന സ്ഥിതിയാണ് പല കുടുംബങ്ങളുടേതും. എന്നാല്‍ ചില ചിലവുകള്‍ നമ്മള്‍ അനാവശ്യമായി ഉണ്ടാക്കുന്നതാണ്. ചെറുതായി ഒന്ന് ശ്രദ്ധിച്ചാല്‍ ബജറ്റ് നമുക്ക് നന്നായി ചുരുക്കാന്‍ സാധിക്കും. അതിന് സഹായിക്കുന്ന ചില കാര്യങ്ങളിതാ

നിങ്ങളുടെ ആഹാരം മുന്‍കൂട്ടി തീരൂമാനിക്കുക

ഒരാഴ്ചത്തെ എന്തൊക്കെ ഉണ്ടാക്കണമെന്ന മെനു നേരത്തെ തയ്യാറാക്കുക. ഇതനുസരിച്ച് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുക. പച്ചക്കറികളും പഴങ്ങളും കേടുവന്നുപോകുന്നതും ആഹാരം ബാക്കിയാവുന്നതും ഒഴിവാക്കാന്‍ ഇത് സഹായിക്കും. പിന്നെ മറ്റൊരു കാര്യം ഒരിക്കലും നിങ്ങള്‍ വിശന്നിരിക്കുന്ന സമയത്ത് ഷോപ്പിംങ് നടത്തരുത്. അത് സ്‌നാക്കുകള്‍ ധാരാളമായി വാങ്ങിക്കൂട്ടാന്‍ നിങ്ങളെ പ്രേരിപ്പിക്കും.

സ്വയം നിര്‍മ്മിക്കുക

വീടുകള്‍ വൃത്തിയാക്കാനും മറ്റും പല തരത്തിലുള്ള ഉല്പനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ചെറുതായൊന്ന് ശ്രമിച്ചാല്‍ ഇവയില്‍ പലതും നിങ്ങള്‍ക്ക് വീട്ടില്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതോ അല്ലെങ്കില്‍ അതിന് പകരമായി വില കുറഞ്ഞ മറ്റെന്തെങ്കിലും തിരഞ്ഞെടുക്കാനോ സാധിക്കുന്നതായിരിക്കും. ഉദാഹരണത്തിന് വീട് വൃത്തിയാക്കാന്‍ ഒരു ടീസ്പൂണ്‍ ബൈകാര്‍ബണേറ്റ് ഓഫ് സോഡ ചേര്‍ത്ത വെള്ളം ഉപയോഗിച്ചാല്‍ മതി

വീട്ടുജോലിക്കാര്‍ വേണോ

നിങ്ങള്‍ അടുക്കളപ്പണിക്കും പൂന്തോട്ടക്കാരനും കാര്‍കഴുകുന്നയാള്‍ക്കും ശമ്പളം കൊടുക്കുന്നുണ്ടോ. ഇവരെ നിര്‍ത്തേണ്ടത് അത്യാവശ്യമാണോ എന്ന് ഒന്നുകൂടി ആലോചിക്കുക. ആവശ്യമുള്ള ജോലിക്കാരെ മാത്രം നിര്‍ത്തുക.

കുറഞ്ഞവിലയ്ക്ക് നല്ല സാധനങ്ങള്‍ ലഭിക്കുന്ന സ്ഥലം കണ്ടെത്തുക

കുറഞ്ഞവിലയ്ക്ക് നല്ല വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ലഭിക്കുന്ന കടകള്‍ കണ്ടെത്തി ഷോപ്പിംങ്ങിനെ അവിടം തിരഞ്ഞെടുക്കുക.

വാടക സാധനങ്ങള്‍ ഉപയോഗിക്കാം

പുസ്തകങ്ങള്‍ ഡിവിഡി സിഡി എന്നിവ വാങ്ങി ഉപയോഗിക്കുന്നതിന് പകരം വാടകയ്ക്ക് ലഭിക്കുന്നവ വാങ്ങുക. നിങ്ങളുടെ ഉപയോഗം കഴിഞ്ഞശേഷം ഭദ്രമായി തിരിച്ചേല്‍പ്പിക്കുകയും ചെയ്യുക.

സ്വയം ചെയ്യുക

വീടുകളും ഫര്‍ണിച്ചറുകളും അലങ്കരിക്കാന്‍ വിദഗ്ധരുടെ സഹായം തേടുന്നതിന് പകരം കഴിയുന്നതും സ്വയം ആലോചിച്ച് ചെയ്യാന്‍ ശ്രമിക്കുക. ഇതിന് സഹായിക്കുന്ന പുസ്തകളും മാഗസീനുകളും ധാരാളം ലഭ്യമാണ്. അവ ഉപയോഗപ്പെടുത്തുക.

ഒരു കാര്‍പൂള്‍ തുടങ്ങുക

നിങ്ങളുടെ വീടിനടുത്തുള്ളവര്‍ നിങ്ങള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലോ അതിനടുത്തോ ജോലിയുള്ളവരാണെങ്കില്‍ ഒരു കാര്‍പൂള്‍ എന്ന ആശയം അവരുടെ മുന്നില്‍ വയ്ക്കുക. കുതിച്ചുയരുന്ന പെട്രോള്‍ വിലയോട് പൊരുതാന്‍ ഈ നിര്‍ദേശം നിങ്ങളെയും സഹപ്രവര്‍ത്തകരെയും സഹായിക്കും.

സ്വയം വളര്‍ത്തുക

/>പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇവ കടകളില്‍ നിന്നും വാങ്ങാതെ കഴിയുന്നത്ര വീട്ടില്‍വച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുക.

ആവശ്യമുള്ളപ്പോള്‍ മാത്രം ഷോപ്പിങ്ങിന് പോകുക

കഴിയുമെങ്കില്‍ ആഴ്ചയില്‍ ഒരിക്കം മാത്രം ഷോപ്പിങ്ങിന് പോകുക.കൂടുതല്‍ തവണ പോകുന്നത് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഇടയാക്കും.

കുറേയെണ്ണം ഒരുമിച്ച് വാങ്ങുക

ഷാമ്പൂ, സോപ്പ്, ടൂത്ത്‌പെയ്‌സ്റ്റ്, ടോയിലറ്റ്‌പേപ്പര്‍, അരി തുടങ്ങി പെട്ടെന്ന് കേടുവരാത്ത സാധനങ്ങള്‍ ഒരുമിച്ച് വാങ്ങുക

വീട്ടില്‍വച്ച് ആഘോഷങ്ങള്‍ നടത്തുക

ഹോട്ടലിലോ, റസ്‌റ്റോറന്റിലോ പാര്‍ട്ടികള്‍ നടത്തുന്നതിന് പകരം സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടില്‍വിളിച്ച് സല്‍ക്കരിച്ചാല്‍ ചിലവ് നന്നായി കുറയ്ക്കാം.

നിങ്ങളുടെ വസ്ത്രശേഖരം പുതുക്കി ഉപയോഗിക്കുക

പഴയവസ്ത്രങ്ങള്‍ മോഡികൂട്ടി പുതുക്കി ഉപയോഗിക്കുന്ന വസ്ത്രവിപണിയിലെ വിലക്കയറ്റത്തോട് പൊരുതാന്‍ നിങ്ങളെ സഹായിക്കും.

ഓണ്‍ ബ്രാന്‍ഡുകള്‍ വാങ്ങുക

നാം വാങ്ങുന്ന സാധനങ്ങളില്‍ പലതും ഒരേ ചേരുവകള്‍ കൊണ്ട് അതേ ഫാക്ടറിയില്‍ നിര്‍മ്മിച്ചതായിരിക്കും. ചിലപ്പോള്‍ ടെയ്‌സ്റ്റില്‍ ചില വ്യത്യാസം ഉണ്ടായിരിക്കും. അതിനാല്‍ ഇനി ഷോപ്പിംങ്ങിന് പോകുമ്പോള്‍ വില കുറഞ്ഞ ഉല്പന്നം എടുക്കുക.

ഫിറ്റ്‌നസ് കൈവരിക്കാനുള്ള ചിലവ്

ജിംമെമ്പര്‍ഷിപ്പ്, എക്‌സര്‍സൈസ് ക്ലാസ് എന്നിവയ്ക്ക് വേണ്ടിയുള്ള പണച്ചിലവ് ഒഴിവാക്കാവുന്നതാണ്. ശരീരത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ അതിന് ഇത്തരം സ്ഥാപനങ്ങളില്‍ പോയി പഠിക്കേണ്ട അത്യാവശ്യമില്ല. അല്പം ദൂരം നടക്കുകയോ ,ജോക്കിംങ്ങോ, നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

ഇതിനു പുറമേ വ്യായാമവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന പുസ്തകങ്ങളുടേയും ഡിവിഡികളുടേയും സഹായം നിങ്ങള്‍ക്ക് സ്വീകരിക്കാം.

പാചകകല

ഗ്യാസും, ഭക്ഷ്യോല്പന്നങ്ങളും സൂക്ഷിച്ച് ചിലവാക്കിക്കൊണ്ട് പാചകം ചെയ്യുക. നിങ്ങള്‍ക്ക് കഴിക്കാന്‍ ആവശ്യമായതു മാത്രം പാകം ചെയ്യുക.

വൗച്ചറുകളും, കൂപ്പണുകളും ഉപയോഗിക്കുക

വൗച്ചറുകള്‍ക്കും കൂപ്പണുകള്‍ക്കും പണ്ടെത്തെക്കാള്‍ പ്രാധാന്യം ഇപ്പോഴുണ്ട്. ഷോപ്പിംങ്ങില്‍ ഡിസ്‌കൗണ്ട് ലഭിക്കാനും, സാധനങ്ങള്‍ രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി ലഭിക്കാനും, പെട്രോള്‍ പമ്പിലും ഇത് ഉപയോഗിക്കുന്നത് ലാഭകരമാണ്.

ഇന്ധനം ലാഭിക്കുക

ഒന്ന് ശ്രദ്ധനല്‍കിയാല്‍ വൈദ്യുതബില്ലും, ഊര്‍ജ്ജബില്ലും കുറയ്ക്കാന്‍ നമുക്ക് സാധിക്കും. ആവശ്യമുള്ള ലൈറ്റുകള്‍ മാത്രം തെളിയിക്കുക. അയേണ്‍ ചെയ്യുമ്പോള്‍ ദിവസവും ചെയ്യാതെ ഒരാഴ്ചത്തേക്ക് ആവശ്യമുള്ളത് ഒരുമിച്ച് ചെയ്യുക. ആഹാരം വെന്തുകഴിഞ്ഞയുടന്‍ ഗ്യാസ് ഓഫാക്കുക

മദ്യത്തിനുള്ള ചിലവ്

ബാറിലും പബ്ബിലും ചെന്ന് ആല്‍ക്കഹോള്‍ കഴിക്കുന്നതിന് പകരം വീട്ടില്‍ വാങ്ങിക്കൊണ്ടുവന്ന് കഴിക്കുക.കഴിയുമെങ്കില്‍ മദ്യപാനം ഒഴിവാക്കുക

വിനോദയാത്ര

താമസച്ചിലവും താമസസൗകര്യവും യാത്രാചിലവുമൊക്കെ പരിഗണിച്ച് മാത്രമേ വിനോദയാത്രയ്ക്ക് എവിടെ പോകണമെന്ന് തീരുമാനിക്കാവൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.