തെക്കന്‍ ചിലിയിലെ പുയേഹു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ഇതേത്തുടര്‍ന്ന് പരിസരപ്രദേശത്തു നിന്നു 3,500 പേരെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് പുറത്തേക്ക് വന്ന പുക അര്‍ജന്റീനവരെ എത്തിയിട്ടുണ്ട്. തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്നു 870 കിലോമീറ്റര്‍ അകലെയാണ് പുയേഹു. ഇതിനു മുമ്പ് 1960 മേയിലാണ് പുയേഹു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്.
തെക്കന്‍ ചിലിയില്‍ ശക്തമായ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് അഗ്നിപര്‍വത സ്‌ഫോടനമുണ്ടായത്. പുയേഹു അഗ്നിപര്‍വതത്തിന്റെ സമീപപ്രദേശങ്ങളില്‍ സള്‍ഫറിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ട്.
അടിയന്തിരസാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഗ്നിപര്‍വത സ്‌ഫോടനത്തേത്തുടര്‍ന്ന് അര്‍ജന്റീന- ചിലി അതിര്‍ത്തി അടച്ചതായി അധികൃതര്‍ അറിയിച്ചു. നഗരത്തിലെ വിമാനത്താവളവും അടച്ചതായി വ്യോമഗതാഗതകേന്ദ്രം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല