ബ്യൂണസ് ഐറിസ്: കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സമനില മത്സരങ്ങള്‍ തുടരുന്നു. ഇന്നു പുലര്‍ച്ചെ നടന്ന ഗ്രൂപ്പ് ബിയിലെ ചിലി- ഉറുഗ്വെ മത്സരവും സമനിലയില്‍ കലാശിച്ചു. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഓരോഗോള്‍ വീതം നേടി സമനില പാലിച്ചത്.
നന്നായി കളിച്ചെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതാണ് ചിലിക്ക് വിനയായത്. 54- ാം മിനിട്ടില്‍ അല്‍വാരോ പെരേര യുറഗ്വായ്ക്ക് ലീഡ് നല്‍കി. 64-ാം മിനിട്ടില്‍ അലക്‌സിസ് സാഞ്ചസ് ചിലിയെ ഒപ്പമെത്തിച്ചു. ഇതോടെ ഗ്രൂപ്പില്‍ ചിലിക്കു നാലും യുറുഗ്വായ്ക്ക് രണ്ടും പോയിന്റായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല