1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2011

ലോകത്ത് ഏറ്റവുമധികം വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ അറ്റാക്കാമ മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച. ഇരുപതു വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണു ചിലിയില്‍ അനുഭവപ്പെടുന്നതെന്നു ദേശീയ എമര്‍ജന്‍സി സെന്റര്‍ അധികൃതര്‍ അറിയിച്ചു.

ചില സ്ഥലങ്ങളില്‍ 80 സെന്റിമീറ്റര്‍ (32 ഇഞ്ച്) ഉയരത്തില്‍ വരെ മഞ്ഞു വീണു. റോഡ്, റെയില്‍ല്‍ ഗതാഗതം താറുമാറായി. മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ 36 പേരെ രക്ഷപെടുത്തി.

സാന്റിയാഗോയില്‍ താപനില മൈനസ് 8.5 ഡിഗ്രിയായി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ഉറുഗ്വെ, അര്‍ജന്റീന എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.