സി.എ ജോസഫ് ഗില്‍ഫോര്‍ഡ്
ചിചെസ്റ്റര്‍: ചിചെസ്റ്റര്‍ ഹോളി ഫാമിലി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ പ്രശസ്ത വചനപ്രഘോഷകന്‍ ഡോ.ജോണ്ദാസ് നയിച്ച ത്രിദിനകുടുംബ വിശുദ്ധീകരണ ധ്യാനം ആത്മീയ ഉണര്‍വ്വേകി. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ സ്വീകരിച്ച് ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തിനുടമകളാകാന്‍ ഡോ.ജോണ്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. കുടുംബവിശുദ്ധീകരണം, പരിശുദ്ധാഭിഷേകം, ആന്തരിക സൗഖ്യം, രോഗ ശാന്തി എന്നീ മേഖലകളില്‍ നടന്ന പ്രാര്‍ത്ഥനകളിലും, ശുശ്രൂഷകളിലും ബ്ര: മാത്യുതോമസ്, ബ്ര: വില്‍സണ്‍ പള്ളിക്കാമ്യാലില്‍ എന്നിവരും പങ്കെടുത്തു. ഫാ.ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ബ്ര:ജിജു ചക്കുങ്കല്‍ എന്നിവര്‍ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
ആത്മീയതയും പ്രത്യാശയും പ്രധാനം ചെയ്ത ദൈവവചനം ശ്രവിക്കുവാന്‍ മൂന്നു ദിവസങ്ങളിലും ചിചെസ്റ്റലിലും സമീപപ്രദേശങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്. ധ്യാനത്തോടനുബന്ധിച്ച് പ്രയര്‍ഫെലോഷിപ്പ് ടിമംഗങ്ങളുടെ വചനശുശ്രൂഷകളടങ്ങിയ ‘ ജീവാഗ്‌നി’ (2ാം ഭാഗം) ഡി.വി.ഡിയുടെ പ്രകാശനം ഫാ: ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. ദൈവസ്‌നേഹത്തിലേക്കും, മാനസാന്തരത്തിലേക്കും നയിക്കുന്ന വചനസന്ദേശങ്ങളും, അനുഭവ സാക്ഷ്യത്തിലേക്കും നയിക്കുന്ന വചനസന്ദേശങ്ങളും, അനുഭവ സാക്ഷ്യങ്ങളുമടങ്ങിയ ഡി.വി.ഡി സൗജന്യമായി ലഭിക്കുവാന്‍ 07886097971 എന്ന നമ്പരില്‍ ബന്ധപ്പെടുക. ജീവാഗ്‌നി ഒന്നും രണ്ടും ഭാഗങ്ങള്‍ യൂട്യൂബിലും ലഭ്യമാണെന്ന് ബ്ര: മാത്യ തോമസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല