1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2011


ചുംബനം നല്‍കിയതിന്റെ പേരില്‍ പുരുഷന്‍മാരായ സ്വവര്‍ഗ്ഗ ദമ്പതികളെ പബ്ബില്‍നിന്നും പുറത്താക്കി. ജെയിംസ് ബുള്‍, ജൊനാതന്‍ വില്യം എന്നിവര്‍ക്കാണ് ഈ ദുര്യോഗം ഉണ്ടായത്.

ലണ്ടനിലെ ഹൃദയഭാഗമായ ‘ ഗേ വില്ലേജി’ ലെ പബ്ബില്‍നിന്നാണ് ഇവരെ പുറത്താക്കിയത്. അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് ജോണ്‍ സ്‌നോ പബ്ബിലെ അധികൃതര്‍ തങ്ങളെ പുറത്താക്കിയതെന്ന് ജെയിംസ് ബുള്ളും വില്യമും പറഞ്ഞു. തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചതായും ഇരുവരും ആരോപിച്ചു. തങ്ങള്‍ക്ക് നേരിട്ട അപമാനം ക്ഷമിക്കാനാവില്ലെന്ന് ബുള്‍ പറഞ്ഞു.

പബ്ബിനുള്ളില്‍ മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന രീതിയില്‍ ഒന്നും നടന്നിട്ടില്ലെന്ന് വില്യം ആണയിടുന്നു. ഇരുവരും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ പിന്തുണ ലഭിക്കാനായി വില്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിനിടെ വിഷയം ഏറെ ശ്രദ്ധനേടിയതോടെ റേഡിയോക്കാരും ചാനലുകളും അഭിമുഖത്തിനായി ഇരുവര്‍ക്കും പിറകേ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

2003ലെ ലൈസന്‍സിംഗ് നിയമമനുസരിച്ച് കെട്ടിട ഉടമയ്ക്ക് ഏതു കസ്റ്റമറെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തിരിച്ചയക്കാനുള്ള അധികാരമുണ്ട്. എന്നാല്‍ 2010ലെ തുല്യനീതി നിയമമനുസരിച്ച് സ്വര്‍ഗ്ഗ സ്‌നേഹികളെ വേര്‍തിരിച്ചുകാണാന്‍ പാടില്ലെന്നുമുണ്ട്. എന്നാല്‍ പ്രശ്‌നം അത്ര കാര്യമാക്കി എടുക്കേണ്ടതില്ലെന്നാണ് പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.