ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ന്റെ പുതിയ മുടിവെട്ട് കണ്ട് അന്തം വിട്ടിരിപ്പാണ് ലോകം. ഇതുവരെ ക്രൂരതയുടെ കഥകള്‍ മാത്രമാണ് കിമ്മിനെപ്പറ്റി കേട്ടിട്ടുള്ളു എങ്കിലും കുട്ടിത്തമുള്ള മുഖവും മുടിയുമായാണ് കിം ക്യമറക്കു മുന്നില്‍ എത്തിയിരുന്നത്.
എന്നാല്‍ പുതിയ സ്റ്റൈല്‍ ശരിക്കും ഒരു ഏകാധിപതിക്ക് ചേര്‍ന്നതാണ്. മുടി വളര്‍ത്തി ചരിഞ്ഞ വശങ്ങളോടെ വെട്ടി ഒതുക്കിയിരിക്കുകയാണ്. ഇത് കിമ്മിനെ കൂടുതല്‍ ഗൗരവം നല്‍കുന്നുണ്ട്.
ജോയ് എസെക്സ് എന്നാണ് ഈ ഹെയര്‍ സ്റ്റൈല്‍ അറിയപ്പെടുന്നത്. കിമ്മിന്റെ സ്റ്റൈല്‍ ഇതിനകം തന്നെ വാര്‍ത്തയായി കഴിഞ്ഞു. ഒപ്പം മുടിവെട്ടിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും വന്നു തുടങ്ങി.
കിമ്മിന്റെ ജോയ് എസെക്സ് സ്റ്റൈല്‍ അത്ര പോരെന്നാണ് വിമര്‍ശകരുടെ പക്ഷം. ചിലര്‍ മുടി വെട്ടിയ ആളേയും വിമര്‍ശിക്കുന്നുണ്ട്. എന്തായാലും കുട്ടിത്തം മാറ്റി ഗൗരവത്തില്‍ ഇരിക്കുന്ന കിമ്മിന്റെ അടുത്ത വിക്രിയ എന്താവും എന്ന കൗതുകത്തിലാണ് ലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല