ക്രിക്കറ്റും മോഡലിങും ഗ്ലാമര്‍ പാര്‍ട്ടികളുമായി അരങ്ങ് തകര്‍ക്കുന്ന ബോളിവുഡിലെ ഏറ്റവും വലിയ സെലിബ്രിറ്റി 38 കാരിയായ മന്ദിര ബേദി ചൂടന്‍ ഫോട്ടോഷൂട്ടുമായി വീണ്ടും വരുന്നു. മന്ദിര വോഗ് മാഗസിന് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ടാണ് വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നത്. ശാന്തി എന്ന ദൂരദര്‍ശന്‍ സീരിയലിലൂടെ മോഡലിങ് രംഗത്തെത്തിയ മന്ദിര ദില്‍വാലേ ദുല്‍ഹനിയാ ലേ ജാംയേംഗെ അടക്കമുള്ള കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തത്.
എന്നാല്‍ പരസ്യരംഗത്തെ ജനപ്രീതിയും 2007 ലെ ലോകക്കപ്പ് ക്രിക്കറ്റിനിടയില്‍ ടെലിവിഷന്‍ അവതാരകയായതും മന്ദിരയെ യുവതലമുറയുടെ ഇടയില്‍ കൂടുതല്‍ ഹിറ്റാക്കി മാറ്റി. ഫാഷന്‍ റാംപുകളിലെ സ്ഥിരം സാന്നിധ്യവും വിധികര്‍ത്താവുമെല്ലാമായി മുംബൈയിലെ വന്‍ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞ മന്ദിര വോഗ് മാഗസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ പുതിയ തലമുറയെ ആവേശം കൊള്ളിക്കുമെന്നാണ് സൂചന
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല