വസ്ത്രത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാം
പലപ്പോഴും ഡിസൈനര്‍ വസ്ത്രങ്ങളിലായിരിക്കും പലരും പുറത്തിറങ്ങുക. എന്നാല്‍ നാച്ചുറല്‍ ഫാബ്രിക്‌സ് ആയിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാവും ഉത്തമം.
ഡ്രിങ്ക് അപ്
ചൂടുകാലമായതുകൊണ്ടുതന്നെ എപ്പോഴും വെള്ളം കൈയ്യില്‍കരുതുന്നത് നല്ലതാണ്. തുടര്‍ന്ന് വെള്ളത്തില്‍, അത് സിറപ്പായാലും ഐസ് ഇടാവുന്നതാണ്. തുടര്‍ച്ചയായുണ്ടാകുന്ന നിര്‍ദജ്ജലീകരണം കുറയ്ക്കാന്‍ ഇത് സഹായിക്കും.
ടേക്ക ഇറ്റ് ഈസി
ചൂടുള്ള കാലങ്ങളില്‍ അധികം ശരീരവ്യായാമങ്ങള്‍ ചെയ്യേണ്ടതില്ല. വീട്ടിലാകുന്ന സമയത്ത് ചെരുപ്പിടാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.
കറന്റ് വെറുതേ പാഴാക്കല്ലേ
ചൂടുകാലത്ത് വെറുതേ വൈദ്യുതി പാഴാക്കുന്നത് കുറയ്ക്കാം. ലൈറ്റുകളണയ്ക്കാവുന്നതാണ്. കറന്റ് അധികം ഉപയോഗിക്കുന്നത് ചൂടിനെ വര്‍ധിപ്പിക്കും.
തൊപ്പി ഉപയോഗിക്കാം
ചൂടുകാലത്ത് പുറത്തിറങ്ങുമ്പോള്‍ തൊപ്പി ഉപയോഗിക്കാവുന്നതാണ്. സണ്‍ബേണില്‍ നിന്നും രക്ഷനേടാന്‍ ഇത് സഹായിക്കും. നെറ്റിത്തടങ്ങളില്‍ ഇടയ്ക്കിടെ വെള്ളമൊഴിക്കുന്നത് നന്നായിരിക്കും.
ഫ്രഷ് ആകാം
ചൂടുകാലത്ത് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നല്ല ബോധ്യം വേണം. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം.
കുളിക്കാം
രാത്രി കിടക്കുന്നതിന് മുമ്പ് കുളിക്കുന്നത് നന്നായിരിക്കും. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാനും ഉപകരിക്കും.
കോട്ടണ്‍ തലയിണ ഉപയോഗിക്കാം
രാത്രി കിടക്കുമ്പോള്‍ കോട്ടണ്‍ തലയിണ ഉപയോഗിക്കാവുന്നതാണ്. ചൂട് കുറയ്ക്കാനും തണുപ്പ് നിലനിര്‍ത്താനും ഇത് സഹായിക്കും.
ഇനി ചൂടുള്ള, സ്‌പൈസിയായ ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതും പരീക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല