തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. എല്ലാവര്‍ക്കും ഒരേയൊരു സംശയമാണുണ്ടായിരുന്നത്. ബോളിവുഡിലെ തിരക്ക് കാരണം പുതിയ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കാന്‍ പ്രിയന് സമയം കിട്ടുമോ?.ഇത് തന്നെയായിരുന്നു ചലചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റെടുത്ത ശേഷം പത്രമാധ്യമങ്ങളെ കണ്ട പ്രിയദര്‍ശന്‍ നേരിട്ട ആദ്യ ചോദ്യവും.
പ്രിയന്റെ ഉത്തരം ലളിതവും വ്യക്തവുമായിരുന്നു. ‘നിങ്ങള്‍ക്കിഷ്ടപ്പെട്ട പ്രവൃ ര്‍ത്തിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളതിന് സമയം കണ്ടെത്തും. കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. എണ്‍പതോളം സിനിമകളും ചെയ്തു. എനിക്കറിയില്ല എങ്ങിനെയാണീ മൂന്ന് ദശാബ്ദം കൊണ്ട് ഞാനിത്രത്തോളം സിനിമകള്‍ ചെയ്തതെന്ന്. ഞാന്‍ സിനിമയെ ഇഷ്ടപ്പെടുന്നു. അത്‌കൊണ്ട് സമയവും കണ്ടെത്തി. ഇതുപോലെ സിനിമയുമായി ബന്ധപ്പെട്ട ഏത് പ്രവൃര്‍ത്തിക്കും സമയം കണ്ടെത്താന്‍ എനിക്ക് കഴിയും. അക്കാദമിക്ക് എപ്പോഴൊക്കെ എന്നെ ആവശ്യമുണ്ടാവുമൊ അപ്പോഴെല്ലാം ഞാനിവിടെ ഉണ്ടാവും’ .പ്രിയദര്‍ശന്‍ പറഞ്ഞു.
അതേസമയം പുതിയ ചുമതല വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പ്രിയന്‍ പറഞ്ഞു. ചെയര്‍മാനായി പ്രഖ്യാപിച്ചത് അറിഞ്ഞപ്പോള്‍ വലിയൊരു ഉത്തരവാദിത്വം ഭംഗിായി നിര്‍വ്വഹിക്കന്‍ എനിക്ക് കഴിയുമോ എന്നാണാദ്യം ചിന്തിച്ചത്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. മലയാളം സിനിമയിലെ ദീര്‍ഘനാളത്തെ പരിചയം എന്നെ സഹായിക്കും. എങ്ങിനെ മലയാള സിനിമക്ക് എന്റേതായ സംഭാവനകള്‍ ചെയ്യാമെന്നാണ് ഞാനാലോചിക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ക്ക് എന്നില്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്. അത്‌കൊണ്ട തന്നെ അക്കാദമി ചെയര്‍മാന്‍ സ്ഥാനം വെല്ലുവിളിയായി ഞാനേറ്റെടുക്കുന്നു.
ചലചിത്ര അക്കാദമി സെക്രട്ടറി കെ എസ് ഹരികുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ബീനാ പോള്‍ എന്നിവര്‍ പ്രിയനെടൊപ്പം ഉണ്ടായിരുന്നു. പ്രിയന്‍ തന്റെ പുതിയ ബോളിവുഡ് സിനിമയായ ടെസിന്റെ ഷൂട്ടിംഗ് തീര്‍ത്തതേയുള്ളൂ. അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍, കംഗണാ റാവത്ത്, സമീര റെഡ്ഡി എന്നിവരാണ് ടെസ്സിലെ പ്രമുഖ താരങ്ങള്‍. ഒരു ബ്രിട്ടീഷ് പോലീസ് ഓഫീസറുടെ വേഷത്തില്‍ സൂപ്പര്‍സാറ്റാര്‍ മോഹന്‍ലാലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മോഹന്‍ലാല്‍ നായകനാവുന്ന അറബിയും ഒട്ടകവും മാധവന്‍നായരും എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയനിപ്പോള്‍. ഏഴ് വര്‍ഷത്തിന് ശേഷമാണ് പ്രിയദര്‍ശന്‍ മലയാളം സിനിമയെടുക്കുന്നത്. ലാലിനെക്കൂടാതെ മുകേഷ്, വിദ്യാ ബാലന്‍, ലക്ഷമി റായി, ഭാവന എന്നിവരാണ് സിനിമയിലെ മറ്റ് പ്രമുഖതാരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല