ലണ്ടന്‍: വളരെ കുറഞ്ഞപ്രായത്തില്‍ ജോലിയിലെത്തുന്ന ആളുകള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കേണ്ടിവരുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ചെറുപ്പക്കാരായ ജോലിക്കാര്‍ക്ക് നല്കുന്ന ശമ്പളം വെട്ടിക്കുറക്കണമെന്ന് ബ്രിട്ടനിലെ ചിന്തകനായ ഡോ.എമോണ്‍ ബട്ട്ലര്‍ പറയുന്നു.
ആദം സ്മിത്ത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായ ഡോ.ബട്ട്്ലര്‍ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം കൂലിയായി വലിയ തുകയാണ് ചെറുപ്പക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച ജോലി അവര്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ബ്ലോഗില്‍ വ്യക്തമാക്കുന്നു.
ചെറുപ്പക്കാര്‍ക്ക് മിനിമം കൂലിയെന്ന സംവിധാനം തന്നെ മാറ്റിയെഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. മികച്ച ജോലി കണ്ടെത്തുന്നതുവരെ ഏതെങ്കിലും ചെറിയ ജോലിയില്‍ പിടിച്ചുനില്ക്കാന് ശ്രമിക്കാനാണ് യുവാക്കള്‍ താല്‍പ്പര്യപ്പെടുന്നതെന്നും ഡോ.ബട്ട്ലര്‍ പറയുന്നു.
18നും 20നും ഇടയില്‍ പ്രായമുള്ളവരുടെ മിനിമംവേതനം 5.93പൗണ്ടാണെന്നും 21 വയസിന് താഴെയുള്ളവരുടെ വേതനം 4.92പൗണ്ടാണെന്നും ബട്ട്ലര്‍ വെളിപ്പെടുത്തുന്നു. അതിനിടെ നല്കുന്ന വേതനത്തിന് പര്യാപ്തമായ സേവനം ചെറുപ്പക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് തൊഴിലുടമകള്‍ പരാതിപ്പെടുന്നതായും ബട്ട്ലര്‍ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല