കഴിഞ്ഞ തവണത്തെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിക്ക് വീണ്ടും തോല്‍വി.എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ആഴ്സനലിനോട് 3 – 1 എന്ന സ്കോറിനാണ് ചെല്‍സി പരാജയപ്പെട്ടത്.
സോന്ഗ്,ഫാബ്രെഗാസ്,വാല്‍ക്കോട്ട് എന്നിവരാണ് ആഴ്സനലിനു വേണ്ടി ഗോളടിച്ചത്.ചെല്‍സിയുടെ ആശ്വാസ ഗോള്‍ ഇവാനോവിച്ചിന്‍റെ വകയായിരുന്നു.ഈ പരാജയത്തോടെ പോയിന്‍റ് നിലയില്‍ ചെല്‍സി നാലാം സ്ഥാനത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല